പ്രവാസികളെ അപമാനിച്ചത് പ്രതിഷേധാര്‍ഹം: റിയാദ് കെ.എം.സി.സി
റിയാദ്: വിദേശത്ത് നിന്നു നാട്ടിലെത്തിയ പ്രവാസികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതിലും അധികൃതര്‍ കാണിക്കുന്ന നിരുത്തരവാദിത്വം പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസികള്‍ രോഗ വാഹകരാണെന്ന രീതിയില്‍ ശത്രുതാ പരമായ പെരുമാറ്റമാണ് ചിലര്‍ പുലര്‍ത്തുന്നത്. തിരുവനന്തപുരത്ത് നിന്നു കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്ക് തിരികെ പോകുന്ന രോഗികളും ഗര്‍ഭിണികളൂമടക്കമുള്ള യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യം നിഷേധിക്കുകയും കുടിവെള്ളം പോലും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ്ണ സജ്ജമാണെന്ന് പറയുമ്പോഴും […]









