ലോക് ഡൗണ്‍: സൗദിയുടെ കരുതലും പ്രതിരോധവും മാതൃകയാവുന്നു
നൗഫല്‍ പാലക്കാടന്‍. റിയാദ്: ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം രാജ്യം കരുതല്‍ ആരംഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും രോഗ ലക്ഷങ്ങളുണ്ടെങ്കില്‍ വിളിച്ചറിയിക്കാനും 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൗണ്‍സലിംഗ് തുടങ്ങി. മാര്‍ച്ച് ആദ്യവാരം ഇറാനില്‍ നിന്നു ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്ക് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതതോടെ പഴുതുകള്‍ അടച്ചു തുടങ്ങി. ആദ്യം കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നു നയതന്ത്ര […]












