സൗദിയില്‍ ഒരു മരണം; ഇന്ന് 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 767
നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ ഇന്ന് പുതിയ 205 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. രോഗബാധിതനായ ഒരാള്‍ ഇന്നു മരിച്ചു. ഇതുവരെ 28 പേര്‍ക്ക് രോഗം ദേദമായതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വീട്ടിലിരിക്കണമെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. […]












