ആല്‍ഫ സാനിറ്റൈസര്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു
റിയാദ്: ഗുണനിലവാരം കുറഞ്ഞ സിനിറ്റൈസറുകള്‍ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. മോഡേണ്‍ കെമിക്കല്‍സ് ഫാക്ടറി നിര്‍മ്മിക്കുന്ന ആല്‍ഫ ഇന്‍സ്റ്റന്റ് ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ ഉപയോഗിക്കുരുതെന്നും അതോറിറ്റി അറിയിച്ചു. ആല്‍ഫ സാനിറ്റൈസറിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പ്പന്നത്തിന്റെ സുരക്ഷ, ഗുണനിലവാരം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആല്‍ഫ സാനിറ്റൈസറില്‍ ഉയര്‍ന്ന അളവില്‍ […]












