Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

ദല്‍ഹിയിലും ഗുജറാത്ത് മോഡല്‍ വംശഹത്യക്കു സംഘ്പരിവാര്‍ ശ്രമം: കേളി

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം തുടരുന്ന പ്രതിഷേധത്തെ തകര്‍ക്കാന്‍ ദല്‍ഹിയില്‍ സംഘ്പരിവാറിന്റെ ആസൂത്രിത കലാപം ഗുജറാത്ത് മോഡല്‍ വംശഹത്യയായി മാറുകയാണെന്നു കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. കലാപത്തെ അതിശക്തമായി അപലപിച്ച കേളി, സംഘപരിവാറിന്റെ ഗുജറാത്ത് മോഡല്‍ തീക്കളി എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുന്ന നടപടികള്‍ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മറയില്ലാതെ കൂട്ടുനില്‍ക്കുകയാണ്. കലാപകാരികള്‍ക്ക് ഒത്താശയും […]

Damam, gulf, Jeddah, Riyad

‘പ്രവാസി’ പ്രതിഷേധ കൂട്ടായ്മ

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രവാസി സാംസ്‌കാരിക വേദി ഷിഫ യൂണിറ്റ് പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു. സെന്‍ട്രല്‍ യൂണിവേയ്‌സിറ്റി സമര പോരാളി ലദീദ ഫര്‍സാന വീഡിയോ കോണ്‍ഫറന്‍സ് മുഖേന സദസ്സിനെ അഭിമുഖീകരിച്ചു. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ നിയമ ഭേദഗതികളിലൂടെ പൗരത്വം നിഷേധിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. ഇത് നാടിനെ വിഭജനത്തിലേക്കു നയിക്കും. കലാപങ്ങളിലൂടെ വംശഹത്യ സിദ്ധാന്തം നടപ്പില്‍ വരുത്തുന്ന ഭരണകൂട ഭീകരതയാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്നത്. അഡ്വ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി. സിദ്ധീഖ് ഇരിക്കുര്‍

Damam, gulf, Jeddah, Riyad

കൊറോണ വൈറസ്: സഫ മക്ക ഹാര ‘ജാഗ്രത’ കൗണ്ടര്‍

റിയാദ്: വിദേശികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖല സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ കൊറോണ ബോധവല്‍കരണ ജാഗ്രത കൗണ്ടര്‍ ആരംഭിച്ചു. വൈറസ് ബാധ തടയാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നകുക, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ ഭാഷകളില്‍ പ്രാവണ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ കൗണ്ടറില്‍ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതയും ക്യാമ്പയിന്‍

Damam, gulf, Jeddah, Riyad

മെഗാ ഏഷ്യന്‍ ഫെസ്റ്റ് ഫെബ്രുവരി 28ന്

റിയാദ്: മെഗാ ഏഷ്യന്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് തുമാമ സാഹില്‍ തീം പാര്‍ക്കിലാണ് ആഘോഷം ഒരുക്കിയിട്ടുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ സംഗമമായിരിക്കും ഏഷ്യന്‍ ഫെസ്റ്റ്. അറബ് വംശജരും മേളയില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനം സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മുതല്‍ രാത്രി 11

Damam, gulf

പൗരത്വ നിഷേധത്തിനെതിരെ ആസാദി സ്‌ക്വയര്‍ ഒരുക്കി സോഷ്യല്‍ ഫോറം

ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ‘ആസാദി സ്‌ക്വയര്‍’ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെ സ്ത്രീകള്‍ നടത്തുന്ന ഷഹീന്‍ ബാഗ് മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4ന് ആരംഭിച്ച ആസാദി സ്‌ക്വയര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. ഡോ. ഫൗഷ ഫൈസല്‍

Damam, gulf, Jeddah

അറേബ്യന്‍ ഡ്രൈവേഴ്‌സ് വാര്‍ഷികാഘോഷം മാര്‍ച്ച് 13ന്

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് എക്‌സിറ്റ് എട്ടിലെ ദുര്‍റ അല്‍ മംലക ആഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ എന്നിവ നടക്കും. റിവയുമായി സഹകരിച്ച് 16 ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരവും നടക്കും. പിന്നണിഗായകര്‍ നയിക്കുന്ന ഇശല്‍ അറേബ്യാ സംഗീത വിരുന്നും അരങ്ങേറും. ഗായകരായ അക്ബര്‍ ഖാന്‍, അന്‍സാര്‍

Damam, gulf, Jeddah, Riyad

ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍ പിണറായി ശ്രമിക്കുന്നു: എം സി ഖമറുദ്ദീന്‍ എം എല്‍ എ

റിയാദ് ബി ജെ പിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് ജസ്റ്റിസ് കെമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എ. പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നവരെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രി രണ്ടുതരം കളിയാണ് നടത്തുന്നത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ പൗരത്വ നിയമത്തിനെതിരെ സംസാരിക്കുന്നു. അതോടൊപ്പം മറുപക്ഷത്തെ സഹായിക്കാന്‍ കേന്ദ്ര ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായ കാമ്പയിന്‍ നടത്തുന്ന കെമാല്‍പാഷയെ പോലുളളവര്‍ക്കെതിരെ പ്രസ്താവനയും നടത്തുന്നു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പൗരത്വ രജിസ്‌ട്രേഷനെതിരെ

Damam, gulf, Jeddah, Riyad

റിയാദില്‍ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

റിയാദ്: തലസ്ഥാന നഗരിയില്‍ കനത്ത പൊടിക്കാറ്റ് ജന ജീവിതം താറുമാറാക്കി. വൈകുന്നേരത്തോടെ നഗരത്തിലെ പ്രധാന റോഡുകളില്‍ പൊടിപടലം ദൃശ്യമായിരുന്നു. അലര്‍ജിയും ശ്വാസ തടസവും മൂലം നിരവധിയാളുകള്‍ ചികിത്സതേടി. കാറ്റ് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തി. പൊടിക്കാറ്റ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. വഹാനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശീതകാലാവസ്ഥയില്‍ നിന്നും വേനലിലേക്കു അന്തരീക്ഷം മാറുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മറക്കുന്ന വിധം പൊടിപടലം ഉയരാന്‍ സാധ്യതയുളളതായി ജനറല്‍

Damam, gulf, Jeddah

കൊറോണ ഭീതി വേണ്ട; ചൈനീസ് ചരക്കുകള്‍ സ്വീകരിക്കാം: ആരോഗ്യ മന്ത്രാലയം

റിയാദ്: ചൈനയില്‍ നിന്നുളള ചരക്കുകളും പാര്‍സലുകളും കൈകാര്യം ചെയ്യുന്നതില്‍ അപകടമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ സൗദിയിലേക്കുളള ചരക്കു കണ്ടയ്‌നറുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കൊറിയര്‍ സര്‍വീസിനെയും ഇതു കാര്യമായി ബാധിച്ചു. എന്നാല്‍ കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്ത ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ചരക്കു ഇറക്കുമതി ചെയ്യുന്നത് വൈറസ് പടരാന്‍ കാരണമാകില്ല. പോസ്റ്റല്‍ പാര്‍സലുകള്‍ കൈകാര്യം ചെയ്യുന്നതിന് തടസമില്ല. ചരക്കുകള്‍ വഴി വൈറസ് പടരില്ല.

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ മൂന്ന് മന്ത്രാലയങ്ങള്‍

റിയാദ്: പുതിയ മൂന്ന് മന്ത്രാലയങ്ങള്‍ക്ക് രൂപം നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. വിനോദ സഞ്ചാരം, നിക്ഷേപം, കായികം എന്നീ വകുപ്പുകള്‍ക്കാണ് പുതിയ മന്ത്രാലയം. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസലിനെ കായിക മന്ത്രിയായി നിയമിച്ചു. അഹ്മദ് അല്‍ ഖത്തീബ് ആണ് ടൂറിസം വകുപ്പ് മന്ത്രി. ഖാലിദ് അല്‍ ഫാലിഹിനെ നിക്ഷേപ മന്ത്രിയായും നിയമിച്ചു. സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന് പകരമാണ് ടൂറിസം മന്ത്രാലയം. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

Damam, gulf, Jeddah

ക്യു.എച്ച്.എല്‍.സി അവാര്‍ഡ് ദാനസംഗമം

റിയാദ്: ഖുര്‍ആനും പ്രവാചക ജീവിതവും പഠിക്കുവാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണമെന്ന് ബത്ഹ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ക്വു.എച്ച്.എല്‍.സി അവാര്‍ഡ് ദാന സംഗമം ആഹ്വാനം ചെയ്തു. ദൈവിക സന്ദേശങ്ങളുടെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് സ്വന്തത്തിനും സമൂഹത്തിനും നന്മ ചെയ്യാന്‍ സാധ്യമാവുകയുളളൂ. ഖുര്‍ആന്‍ ഹദീസ് ലേണിങ് കോഴ്‌സിന്റെ ആറാം ഘട്ട ഫൈനല്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബത്ഹ സെന്ററില്‍ പരീക്ഷയെഴുതിയ മൂന്നാം റാങ്ക് ജേതാവ് മഅസൂമ പത്തൂര്‍, നാലാം റാങ്ക് ജേതാവ് റാഫിഅ

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി. മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

റിയാദ്: ഓ.ഐ.സി.സി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു.പിന്നണി ഗായകന്‍ ഫ്രാങ്കോ, ആസിഫ് കാപ്പാട് എന്നിവര്‍ വാര്‍ഷികാഘോഷ ചടങ്ങിലാണ് മാപ്പിളപ്പാട്ടു മത്സരത്തിലെ വിജയികള്‍ക്കും, പാചക മത്സരത്തിലെ വിജയികള്‍ക്കുമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചത്. മാപ്പിളപ്പാട്ടു മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് തല്‍ഹ റഷീദ് ആണ്. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മെല്‍വിന്‍ സോജിയും നേടി. സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മിന്‍സിയ സുലൈമാനും ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ

Damam, gulf, Jeddah, Riyad

റിയാദ് അബ്ബാ ക്രിക്കറ് ടീം വാര്‍ഷികാഘോഷം (Video)

റിയാദ്: പ്രമുഖ ക്രിക്കറ്റ് ടീം അബ്ബ പതിമൂനാമത് വാര്‍ഷികം ആഘോഷിച്ചു. എക്‌സിറ്റ് പതിനെട്ടിലുള്ള അല്‍ മഹാ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പുതയ് ജേഴ്‌സിയുടെ പ്രകാശനം റിയാദ് വെല്‍ഫയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) സെക്രട്ടറി ഷെമീര്‍ തീക്കുകില്‍ നിര്‍വഹിച്ചു. ടീം ക്യാപ്റ്റന്‍ സലിം, വൈസ് ക്യാപ്റ്റന്‍ ദില്‍ഷാദ്, അഫ്താബ് അമ്പിലായി, നജഫ്, ഹാരിസ്, യൂനസ്, ഹാരിസ് തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് മക്കാറയില്‍ പരിപാടി നിയന്ത്രിച്ചു. ഷെര്‍മി റിയാസ് അവതാരകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ

Damam, gulf, Jeddah

ലുലു ഹൈപ്പറില്‍ രുചിക്കൂട്ടുകളുടെ മഹോത്സവം

റിയാദ്: രുചിക്കൂട്ടുകളുടെ മഹാമേളക്കൊരുങ്ങി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. 25 രാഷ്ട്രങ്ങളിലെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, സെലിബ്രിറ്റി ഷെഫുമാര്‍ പങ്കെടുക്കുന്ന ലൈവ് കുക്കറി ഷോകള്‍ എന്നിവ അരങ്ങേറുമെന്നും ലുലു മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രുചി വൈവിധ്യം മാറ്റുരക്കുന്ന ലോക ഭക്ഷ്യമേള രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 10 വരെ സൗദിയിലെ മുഴുവന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വിവിധ പരിപാടികള്‍ അരങ്ങേറും. അറബ് ലോകത്തെ പാചക വിദഗ്ദന്‍ ശെര്‍ബിനി, സൗദി സോഷ്യല്‍ മീഡിയയില്‍ താരമായ ഹെഷാം

Scroll to Top