ഇലത്തണുപ്പിലെ മഴതുള്ളികള്‍ ഓര്‍മപ്പെടുത്തുന്നത്
വായന നിഖില സമീര്‍ അക്ഷരങ്ങള്‍ക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ്. പുസ്തകത്തിലേക്കുള്ള ജാലകവചനമായ റൂമിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നപോല്‍ ഓര്‍മ്മകള്‍ അക്ഷരരൂപത്തില്‍ ഹൃദയനാദങ്ങളായ് പെയ്തിറങ്ങുകയാണ്. സ്വച്ഛന്ദം ഒഴുകുന്ന പുഴപോലെ, സുഖദമാം ഇളം കാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ, ഇലത്തണുപ്പിലെ മഴത്താളവും വായനകഴിഞ്ഞാലും ഉള്ളിനുള്ളില്‍ ഇറയപ്പെയ്ത്തായ് നനുത്ത കുളിരേകുകയാണ്. വൈ.എ. സാജിദ യുടെ പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’. അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം അതീന്ദ്രിയമായ അനുഭൂതികള്‍ കൂടി അനുവാചകര്‍ക്ക് പകര്‍ന്നേകുന്ന അക്ഷരസുഗന്ധമാണ് വായന സമ്മാനിക്കുന്നത്. കാവ്യ സൗരഭ്യം […]












