ഡല്‍ഹി കലാപത്തില്‍ ഉല്‍ക്കണ്ഠയറിച്ച് ചില്ല
റിയാദ്: ഡല്‍ഹിയില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ച് ചില്ലയുടെ പ്രതിമാസ വായന. തലസ്ഥാനത്ത് രാജ്യം കണ്ടത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഭരണസിരാ കേന്ദ്രത്തിലെ സംഭവങ്ങളില്‍ ചില്ല പ്രതിഷേധിക്കുകയും ചെയ്തു. ആര്‍ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ സ്ത്രീകളുടെ കത’ എന്ന നോവലിന്റെ വായനാനുഭവം ബീന അവതരിപ്പിച്ചു. വടക്കന്‍ മലബാറിന്റെ സവിശേഷ ഭാഷാ സമൃദ്ധി, സ്ത്രീപക്ഷ ബോധം ഇവയെല്ലാം പ്രസക്തമായ രചനയാണ് നോവലിനെ മികവുറ്റതാക്കുന്നതെന്ന് ബീന പറഞ്ഞു. നോവലിന്റെ ഉളളടക്കത്തിന്റെ കാതല്‍ വായനക്കാര്‍ ഏറ്റെടുത്തതുകൊണ്ടാണ് ചുരുങ്ങിയ കാലയളവില്‍ […]














