സന്ദര്‍ശന വിസയിലെത്തിയ തഴവ സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: സന്ദര്‍ശന വിസയിലെത്തിയ കൊല്ലം തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകന്‍ അലിയാര്‍ കുഞ്ഞ് (77) റിയാദ് ശിഫയില്‍ മരിച്ചു. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ഐ സി എഫ് റിയാദ് റീജിയനിലെ ഷിഫാ ഡിവിഷന്‍ വെല്‍ഫെയര്‍ വിംഗ് ഇര്‍ഷാദ് കൊല്ലം, അബ്ബാസ് സുഹ്‌രി, മോയിന്‍ മുണ്ടംപറമ്പ്, ജാഫര്‍ തങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദിലെ മന്‍സൂരിയ്യ മഖ്ബറയില്‍ ഖബറടക്കി. ഭാര്യ സഫിയ […]














