Sauditimesonline

lulu solar
സൗദിയില്‍ ഹരിത ഊര്‍ജവുമായി ലുലു; അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സോളാര്‍ പ്ലാന്റുകള്‍

gulf

gulf, saudi

ഇരട്ടത്തിളക്കം: കിംഗ്ഡം ചാമ്പ്യന്‍ഷിപ്പില്‍ ഖദീജ നിസയ്ക്ക് സ്വര്‍ണം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. തുടര്‍ച്ചയായ രണ്ട് സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ സൗദി കിംഗ്ഡം ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 വിഭാഗത്തില്‍ സിംഗിള്‍, ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇരട്ട സ്വര്‍ണം നേടി വീണ്ടും പ്രതിഭ തെളിയിച്ചു കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ. സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് ഗ്രീന്‍ സ്‌റ്റേഡയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇത്തിഹാദ് […]

gulf

റിയാദ് ഡയസ്‌പോറ ഒരുങ്ങി; ഓര്‍മകളുടെ അരങ്ങുണരും

റിയാദ് ഡയസ്‌പോറയില്‍ പങ്കെടുക്കാന്‍ സക്കീര്‍ വടക്കുംതലയുടെ നേതൃത്വത്തിലുളള സംഘം കോഴിക്കോടേയ്ക്കുളള യാത്രയില്‍ കോഴിക്കോട്: ഓര്‍മകളുടെ അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം. ആഗസ്ത് 17ന് നടക്കുന്ന റിയാദ് ഡയറസ്‌പോറയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നു കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലേയ്ക്ക് പ്രതിനിധികളുടെ യാത്ര തുടങ്ങി. കാലങ്ങളായി കുടിയേറ്റം തലമുറകളിലൂടെ കൈമാറുകയാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചര്‍ക്കു മാത്രമേ അതിന്റെ മാധുര്യവും തീഷ്ണമായ കഥകളും ഓര്‍ക്കാന്‍ കഴിയൂ. അന്നം തേടി ത്യാഗം സഹിച്ച് കടല്‍കടന്നവരുണ്ട്. അങ്ങനെ ആശ്വാസ തീരത്ത് ജീവിതം

saudi

പൊന്നാനി കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ഹ ഗുറബി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കേക്കുമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവനം ചെയര്‍മാന്‍ എംഎ ഖാദര്‍ സ്വതന്ത്രദിന സന്ദേശം നല്‍കി. ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന് പൊന്നാനി സംഭാവന നല്‍കിയ ദേശാഭിമാനികളെ അനുസ്മരിച്ചു. ട്രഷറര്‍ ഷമീര്‍ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി,അഷ്‌കര്‍ വി,അല്‍ത്താഫ് കളക്കര ,വനിതാ കമ്മിറ്റി

saudi

സൗദി ലുലു ഹൈപറില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കം; ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കം. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വര്‍ണാഭമായ ഉല്‍സവം മുറബ്ബയിലെ റിയാദ് അവന്യൂ മാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം ആഗസ്ത് 21 വരെ തുടരും. എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ഉത്സവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉത്സവം സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന ലുലു ഉദ്യോഗസ്ഥര്‍, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്‌കാരവും

saudi

ഗവര്‍ണറേറ്റ് റഹീമിന്റെ കേസ് ഫയല്‍ പബ്‌ളിക് പ്രേസിക്യൂഷന് കൈമാറി

റിയാദ്: കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് ഉള്‍പ്പെടെയുളള രേഖകള്‍ റിയാദ് ഗവര്‍ണറേറ്റ് ആഗസ്ത് 15ന് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരിച്ച സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രിയുടെ കുടുംബം നേരത്തെ റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്തത്. പബ്‌ളിക് റൈറ്റ് പ്രകാരം ശിക്ഷയിളവ് നേടുന്നതിന് പബ്‌ളിക് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട്

saudi

കോഴിക്കോട്-മസ്‌കത്ത് വിമാനം മുംബൈയില്‍ അടിയന്തിര ലാന്റിംഗ്

കോഴിക്കോട്: കരിപ്പൂരില്‍ നിന്നു മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാന് സാങ്കേതിക തകരാര്‍. ഇതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നത്തെി. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ യാത്ര മുംബൈ വിമാനത്താവളത്തില്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അതേസമയം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മസ്‌കത്തിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്നലെ രാത്രി 11.30ന് ആണ് കരിപ്പൂരില്‍ നിന്നു വിമാനം പുറപ്പെട്ടത്. രണ്ടരക്ക് മസ്‌കത്തിലെത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയില്‍ ലാന്റ് ചെയ്തു. സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര

gulf, saudi

കോണ്‍സുലേറ്റ് സേവനങ്ങളോട് പ്രതികരിക്കാന്‍ സംവിധാനം ഒരുക്കും: ജിദ്ദ സിജി

ജിദ്ദ: കോണ്‍സുലേറ്റ് സേവനങ്ങളോട് പ്രതികരിക്കാന്‍ പുതിയ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് നിയുക്ത കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി. പ്രവാസികളുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഭാഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും ജൈത്രയാത്ര തുടരുകയാണെന്നു അദ്ദേഹം

saudi

റിയാദ് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി സൗഹൃദ കൂടുതല്‍ ദൃഢമാണെന്നും ഇതിന് ശക്തിപകരുന്ന പ്രവാസി സമൂഹത്തിന് അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ‘വസുധൈവ കുടുംബകം’ -ലോകം

saudi

‘ഇന്ത്യ@78’ മീഡിയാ ഫോറം സംവാദം ആഗസ്ത് 16ന്

റിയാദ്: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദം സംഘടിപ്പിക്കുന്നു. ആഗസ്ത് 16 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ഇന്ത്യ@78’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഭരണ ഘടനയും സമകാലിക ഇന്ത്യയും, നിറം മാറുന്ന വിദ്യാഭ്യാസ നയം, പൗരത്വ വിവേചനം, സമ്പദ് ഘടനയും ദാരിദ്ര്യവും, തൊഴിലില്ലായ്മയും കുടിയേറ്റവും, രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യ മേഖല, കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും, ഇന്ത്യന്‍ സംസ്‌കാരവുംചരിത്രവും, ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും

saudi

ഉംറ തീര്‍ഥാടകര്‍ക്ക് ‘ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം’

റിയാദ്: കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത ഉംറ സീസണില്‍ ഒന്നരക്കോടി ഉംറ വീര്‍ഥാടകരെ സ്വീകരിക്കും. ഇതിനായി ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാത്ര സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കും. ഇതിനായി നവീന സാങ്കേ തികവിദ്യകള്‍ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് സേവനം ആവശ്യമായ മുഴുവന്‍ മേഖലകളും നവീകരിക്കും. 2030 ആകുന്നതോടെ മൂന്നു കോടി തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ തീര്‍ഥാടനം നടത്താന്‍

saudi

പതിറ്റാണ്ടിന്റെ സൗഹൃദം സംഗമിക്കും; റിയാദ് ഡയസ്‌പോറ ചരിത്രമാകും

റിയാദ്: പ്രവാസ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനൊരുങ്ങി ‘റിയാദ് ഡയസ്‌പോറ’. തൊഴില്‍ തേടിയുളളള കുടിയേറ്റത്തില്‍ പരിചയപ്പെട്ട സൗഹൃദങ്ങള്‍ ഒത്തുകൂടുന്നത് ചരിത്രത്തില്‍ ആദ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 17 ശനി രാവിലെ 9.00 മുതല്‍ വൈകീട്ട് 6.00 വരെ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലാണ് ഒത്തുചേരല്‍. റിയാദില്‍ പ്രവാസം നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളളവര്‍ സംഗമത്തില്‍ പങ്കെടുക്കും. റിയാദില്‍ പ്രവാസികളായി കഴിയുന്നവരും സൗഹൃദത്തിന്റെ മധുരം നുകരാന്‍ ഒത്തു ചേരും. മന്ത്രി പിഎ മുഹമ്മദ് റിയാസ്, എംപി അബ്ദുസ്സമദ്

saudi

സ്വാതന്ത്ര്യ ദിനം: 77 ആണോ 78 ആണോ? കണ്‍ഫ്യൂഷന്‍..!

ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. ചിലര്‍ ആശംസകള്‍ അറിയിക്കുന്നു. അപ്പോഴും സ്വാതന്ത്ര്യ ദിനം 77 ആണോ 78 ആണോ എന്ന കണ്‍ഫ്യൂഷനിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ 77ഉും 78ഉും കാണുന്നത് പലരേയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള വര്‍ഷങ്ങളുടെ എണ്ണം 77 ആണ്. ഇതും സ്വാതന്ത്ര്യ ദിനങ്ങളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ആശയക്കുഴപ്പം മാറും. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ്

saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ഓഗസ്ത് 18ന് അമ്പലപ്പുഴയില്‍

റിയാദ്: ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10.00ന് നടക്കുന്ന പരിപാടി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), എ എ ഷുക്കൂര്‍, (കെപിസിസി ജന. സെക്രട്ടറി), പഴകുളം മധു

saudi

വയനാട്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

ഹായില്‍: പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ അനുസ്മരിച്ച് ഹായില്‍ ഒഐസിസി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. മലയാളനാടിന് ഉണ്ടായ വലിയ വേദനയാണ് വയനാട്. ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോയ വയനാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ എല്ലാവരും ഒന്നായി പരിശ്രമിക്കണം. വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ പ്രസിഡന്റ് ഖൈദര്‍ അലി ഖാസിം അദ്ധ്യക്ഷത വഹിച്ചു.ക അബ്ദുല്‍ സലാം റഷാദി പ്രാര്‍ത്ഥന നടത്തി.

Scroll to Top