നിര്‍ണായക ദിനം; റഹീം കേസ് നാളെ പരിഗണിയ്ക്കും
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ റിയാദ് നിയമ സഹായ സമിതി. സഹായ സമിതി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് റിയാദിലെ പൊതു സമൂഹവും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ കാത്തു റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിലാണ് അബ്ദുല്‍ റഹീം കഴിയുന്നത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച് […]














