മേളപ്പെരുക്കവും ഗോള്‍മഴയും; കെഎംസിസി സോക്കര്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം
ദമ്മാം: സാംസ്‌കാരിക തനിമയും ഒരുമയുടെ താളവും സംഗമിച്ച കാല്‍പ്പന്തുത്സവത്തിന് ഉജ്ജ്വല തുടക്കം. സൗദി അറേബ്യയിലെ പ്രവാസി കായിക മേഖലയില്‍ പുതുചരിത്രം സൃഷ്ടിച്ചു കെ.എം.സി.സി നാഷണല്‍ കമ്മിറ്റി കായിക വിഭാഗം എഞ്ചി. സി ഹാഷിം സ്മാരക നാഷണല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റാണ് വര്‍ണാഭമായ കലാ, സാംസ്‌കാരിക വിരുന്നിന് വേദിയായത്. ദമ്മാം അല്‍തറജ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. കേരളത്തനിമ അടയാളപ്പെടുത്തിയ വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കാല്‍പ്പന്തുത്സവത്തിന് തുടക്കമായത്. മത്സരത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദ്, ദിമ ടിഷ്യു ഖാലിദിയ്യ ടീമുകള്‍ തകര്‍പ്പന്‍ […]













