Sauditimesonline

lulu solar
സൗദിയില്‍ ഹരിത ഊര്‍ജവുമായി ലുലു; അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സോളാര്‍ പ്ലാന്റുകള്‍

gulf

saudi

ദമാം മാഡ്രിഡ് എഫ്‌സി ട്രഷറര്‍ മുഹമ്മദ് ഷബീര്‍ നാട്ടില്‍ മരിച്ചു

ദമാം: ഒരു മാസം മുമ്പ് വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ ദമാമിലെ ഫുട്‌ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീര്‍ (35) നാട്ടില്‍ മരിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരവേയാണ് മരണം. വഴിക്കടവ് പുന്നക്കല്‍ വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്. പത്ത് വര്‍ഷമായി ഇസാം കബ്ബാനി കമ്പനിയില്‍ അകൗണ്ടന്റായിരുന്നു. കുടുംബസമേതം ദമാമിലായിരുന്നു താമസം. പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷററായിരുന്നു. ഷഹാമയാണ് ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്. ഷബീറിന് ഒരു […]

saudi

കുവൈത്ത് അഗ്‌നിബാധ: പാലക്കാട് ഒഐസിസി അനുശോചിച്ചു

റിയാദ്: കുവൈത്ത് മംഗഫിലെ കെട്ടിട സമുച്ചയത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മരിച്ച സംഭവം വേദനാജനകമാണെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി. ദാരുണമായ സംഭവത്തില്‍ അനുശോചനവും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം വേഗത്തില്‍ ലഭ്യമാക്കണം. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് തുടര്‍ചികിത്സക്കുള്ള മുഴുവന്‍ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഒഐസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

saudi

ശിഹാബുദ്ദീന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഒലയ്യ മേഖല തഹ്‌ലിയ യൂണിറ്റ് അംഗം റഫീഖ് ശിഹാബുദ്ദീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പതിനൊന്ന് വര്‍ഷമായി റിയാദ് അഖീക്ക് ഇബുന്‍ ഖല്‍ദൂന്‍ സ്‌കൂളിലായിരുന്നു ജോലി. തിരുവന്തപുരം കാട്ടാക്കട സ്വദേശിയാണ്. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുലൈമാന്‍ പേരണ്ടോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളികൃഷ്ണന്‍ ആര്‍ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലതില്‍, ഒലയ്യ മേഖല

saudi

മൈലിഞ്ചി മണമുളള ‘പെരുന്നത്തലേന്ന്-2024’

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകള്‍ക്കായി ‘പെരുന്നത്തലേന്ന്-2024’ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്‌റ്റോറന്റില്‍ നടത്തിയ മത്സരത്തില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി അന്‍പതിലധികം വനിതകള്‍ പങ്കെടുത്തു. ഷഹന നൗഷിര്‍, അന്‍സാരി തബാസ്സും, ഫാത്തിമാ സബാഹ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന പരിപാിെ മിഅ രക്ഷാധികാരി നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജാസിര്‍

saudi

ഐസിഎഫ് വളന്റിയര്‍ സംഘം മിനയില്‍

മിന: ഹജ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കി വളന്റിയര്‍ സംഘം മിനയില്‍ സജ്ജം. ഐസിഎഫ്, ആര്‍എസ്‌സി, എച്ച്‌വിസി വളണ്ടിയര്‍ കോര്‍ ആണ് രംഗത്തുളളത്. ഹെല്‍പ്പ് ഡെസ്‌ക്, മെഡിക്കല്‍ ആന്‍ഡ് വീല്‍ ചെയര്‍ വിങ്ങ്, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡെസ്‌ക്, സ്‌കോളേഴ്‌സ് ടീം, മീഡിയ സെല്‍ തുടങ്ങിയായ വിവിധ വിഭാഗങ്ങളിലായി എച്ച്‌വിസീ വളണ്ടിയര്‍ കോര്‍ സജീവമാണ്. മിന ഹെല്പ് ഡെസ്‌കിനു പുറമെ സോഷ്യല്‍ മീഡിയ വഴി ഇന്ത്യക്കാര്‍ക്കും ഇതര രാജ്യങ്ങളില്‍ നിന്നുളള തീര്‍ഥാടകര്‍ക്കും സേവനം അനുഷ്ഠിക്കുന്നുണ്ട്. വഴിതെറ്റിയവരെ ടെന്റ്റില്‍ എത്തിക്കുക, മെഡിക്കല്‍

saudi

തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തണം: മുഹമ്മദ് വേങ്ങര

റിയാദ്: പ്രവാസികള്‍ അവരുടെ തൊഴിലിടങ്ങളിലും താമസ സ്ഥലത്തും ജീവനും ആരോഗ്യത്തിനും ഭീഷണി യില്ലെന്ന് സ്വയം ഉറപ്പ് വറുത്തണമെന്ന് മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു. കുവൈത്തിലും ബഹ്‌റൈനിലും നടന്ന അപകടങ്ങള്‍ ആശങ്ക വര്‍ദ്ദിപ്പിക്കുന്നുണ്ട്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീക്ക് മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളില്‍നിന്നുമുളള പ്രവാസികള്‍ക്കിടയിലെ പാവപ്പെട്ടവര്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണവും നടന്നു. വിതരണോത്ഘാടനം ജില്ലാ കെഎംസിസി

saudi

കുവൈത്ത് അഗ്‌നിബാധ; മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈത്ത് അഗ്‌നിബാധയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകേരള സഭ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈത്ത് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. മംഗെഫ് കെട്ടിട സമുച്ചയത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെട്ട് നടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച്

saudi

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ഫുട്‌ബോള്‍ പ്രേമികളുടെ പ്രണാമം

ദമാം: ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉറ്റവരുടെ സ്‌നേഹവും ബാക്കിയാക്കി അപ്രതീക്ഷിതമായി കുവൈത്തിലെ എന്‍.ബി.ടി.സി ക്യാമ്പിലെ അഗ്‌നിബാധയില്‍ മരിച്ചവര്‍ക്ക് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ ആദരാഞ്ജലികള്‍. പ്രവാസ ലോകത്തെ കണ്ണീര്‍മഴയായെത്തിയ ദുരന്തത്തില്‍ തീനാളങ്ങള്‍ കവര്‍ന്നെടുത്ത മലയാളികളടക്കം നിരവധി പേരുടെ ജീവനുകള്‍ക്ക് പ്രാര്‍ത്ഥനാ പ്രണാമങ്ങളര്‍പ്പിച്ചു ഡിഫ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുന്ന ദമ്മാമിലെ അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ അനുശോചനത്തില്‍ പങ്കാളികളായി. ദുരന്തത്തില്‍ പൊലിഞ്ഞ് പോയവരുടെ സ്വപ്നങ്ങളും എരിഞ്ഞൊടുങ്ങിയ മോഹങ്ങളുമൊക്കെ പ്രവാസ ലോകത്തിന്റെ

saudi

മികച്ച വിദ്യാര്‍ഥികളെ ‘ഡിസ്പാക്’ ആദരിച്ചു

അല്‍ കോബാര്‍: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ (ഡിസ്പാക്)പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. റിയാദില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകളെയും ആദരിച്ചു. അല്‍ കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തിന്‍ നടന്ന പരിപാടി എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ സയിദ് അബ്ദുല്ല റിസ്‌വി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ബിരുദങ്ങള്‍ നേടുന്നതോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി വളരുന്നതോട് കൂടി മാത്രമേ വിജയം പൂര്‍ണ്ണമാകുയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത

saudi

അറഫയില്‍ മലയാളി തീര്‍ഥാടകന്‍ മരിച്ചു

അറഫ: അറഫ സംഗമത്തിനിടെ മലയാളി തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം എളങ്കൂര്‍ പേലേപുറം മേലേതില്‍ അബ്ദുല്ലയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മയ്യിത്ത് ജബല്‍ റഹ്മ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ, മകന്‍ എന്നിവരോടൊപ്പമാണ് അബ്ദുല്ല ഹജിനെത്തിയത്. 1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്. മിനയിഫ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി.

saudi

തീര്‍ഥാടകര്‍ മുസ്ദലിഫയില്‍; ചികിത്സയില്‍ കഴിഞ്ഞ 54 ഇന്ത്യന്‍ തീര്‍ഥാടകരും അറഫ സംഗമത്തില്‍ പങ്കെടുത്തു

റിയാദ്: ഹജിന്റെ മുഖ്യ കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുത്തതിന്റെ ആത്മ നിര്‍വൃതിയില്‍ തീര്‍ഥാടകര്‍ മുസ്ദലിഫയില്‍ ഇന്നു അന്തിയുറങ്ങും. ഇവിടെ നിന്നു ശേഖരിക്കുന്ന ചെറു കല്ലുകളുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെ മുതല്‍ ജംറകളിലേക്ക് തുടങ്ങിയ പ്രയാണം തുടരും. തിന്മയുടെ പ്രതീകമായ സാത്തന്റെ പ്രതീകത്തിന് നേരെ ജംറകളില്‍ കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കും. കല്ലേറ് കര്‍മം കഴിഞ്ഞവന തലമുണ്ഡനം ചെയ്യും. തുടര്‍ന്ന് ബലി അര്‍പ്പിക്കുകയും മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പോയി പ്രദക്ഷിണം നിര്‍വഹിക്കുകയും ചെയ്യും. ഇത്രയും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനയിലെ തമ്പുകളില്‍ മടങ്ങിയെത്തും.

gulf, Job Vacancy, Jobs, todays events

റിയാദ് ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് (2), റെക്കോര്‍ഡ് കീപ്പര്‍ (1) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://forms.gle/QKoYfAbdw1c4AoZJ8 അപേക്ഷകര്‍ സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ 35 വയസില്‍ താഴെ പ്രായമുളളവരായിരിക്കണം. കാലാവധിയുളള ഇഖാമ ഉളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ https://www.eoiriyadh.gov.in/alert_detail/?alertid=173 വെബ്‌സൈറ്റില്‍ ലഭ്യമാണ്.

saudi

മന്ത്രി വീണ ജോര്‍ജ്ജിന്‌ കുവൈത്ത് യാത്ര നിഷേധിച്ചത് പ്രതിഷേധാര്‍ഹം: കേളി

റിയാദ്: കുവൈത്ത് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, സേഫ് മിഷന്‍ ഡയരക്ടര്‍ ജീവന്‍ ബാബു ഐഎഎസ് എന്നിവരെയാണ് കുവൈത്തിലേക്കു അയക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്. മംഗഫില്‍ ഉണ്ടായ അഗ്‌നിബാധയില്‍ മലയാളികള്‍ക്ക് സാന്ത്വനം പകരാനും സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമാണ് യാത്രാനുമതി തേടിയത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് ഇ കെ നായനാര്‍ മന്ത്രിസഭ അന്നത്തെ

saudi

കുവൈത്ത് അഗ്‌നിബാധ; അനുശോചനം അറിയിച്ച് കേളി

റിയാദ്: കുവൈറ്റിലെ മംഗഫിലെ ഫ്‌ലാറ്റിലുണ്ടായ അഗ്‌നിബാധയില്‍ രമിച്ചവരുടെ വേര്‍പാടില്‍ കേളികലാ സാംസ്‌കാരിക വേദി സെക്രട്ടറിയേറ്റ് അതിയായ ദു:ഖവും അനുശോചനവും അറിയിച്ചു. അതിലേറെ വേദനിപ്പിക്കുന്നത് 25 മലയാളികള്‍ മരണത്തിന് കീഴടങ്ങി എന്നതാണ്. കേരളത്തിന് പൊതുവേയും പ്രവാസി സമൂഹത്തിന് പ്രത്യേകിച്ചും അതീവ ദുഖമുണ്ടാക്കിയ സംഭവമാണിതെന്നും കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Scroll to Top