അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: യൂത്ത് ഇന്ത്യ, ലാന്റേണ്‍, സുലൈ ക്വാര്‍ട്ടര്‍ ഫൈനലില്‍
അല്‍ ഖര്‍ജ്: കേളി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റിയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ പോരാട്ടം. ആദ്യദിനത്തില്‍ അരങ്ങേറിയ മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയ യൂത്ത് ഇന്ത്യ, ലാന്റേണ്‍, സുലൈ എന്നീ ഫുട്‌ബോള്‍ ക്ലബുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റിയാദില്‍ നിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബാള്‍ ഫ്രണ്ട്‌സ് റിയാദും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടി. കളിയില്‍ ഉടനീളം യൂത്ത് ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഒന്‍പതാം മിനുട്ടില്‍ യൂത്ത് ഇന്ത്യയുടെ പത്താം നമ്പര്‍ താരം അഖില്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പതിനാറാം […]














