അരുണ്‍ എസ് കൃഷ്ണന് കേളി യാത്രയയപ്പ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം അരുണിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചെറീസ് റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അരുണ്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്. യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി സമീര്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് റെനീസ് അദ്ധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി കണ്‍വീനറുമായ സുനില്‍കുമാര്‍, ഏരിയ സെക്രട്ടറി നൗഫല്‍, സിസി അംഗം നസീര്‍ മുള്ളൂര്‍ക്കര ട്രഷറര്‍ സിമിനേഷ്, ഏരിയ […]














