കനത്ത മഴ; പടിഞ്ഞാറന്‍ സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി
റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്‌ടോബര്‍ 29ന് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഇവിടങ്ങളില്‍ ‘മദ്‌റസത്തി’ ആപ്പ് വഴി ക്ലാസ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്ക, ജിദ്ദ എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ […]













