സന്തോഷ് മതിലകത്തിന് കേളി യാത്രയയപ്പ്
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി സന്തോഷിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഇരുപത്തിരണ്ട് വര്‍ഷത്തിലധികമായി അല്‍ റാജ്ഹി ബാങ്കിന്റെ റിയാദ്, മുസാഹ്മിയ, ദുര്‍മ്മ, അല്‍ ഗുവയ്യ ബ്രാഞ്ചുകളില്‍ സേവനം. തൃശ്ശൂര്‍ മതിലകം സ്വദേശിയാണ്. കേളി അല്‍ ഗുവയ്യ യൂണിറ്റ് പ്രസിഡന്റ്, ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അല്‍ ഗുവയ്യ വിശ്രമ കന്ദ്രത്തില്‍ നടത്തിയ യാത്രയയപ്പില്‍ ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസ്സാറുദീന്‍ […]














