Sauditimesonline

SAHITEEYA
കുട്ടനാടിന്റെ ഇതിഹാസം പെയ്തിറങ്ങി; ദമ്മാമില്‍ തകഴി അനുസ്മരണം

gulf

Damam, gulf, Jeddah, Riyad

അമിത വിമാന നിരക്ക്; സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിമാന കമ്പനികള്‍ അമിത ടിക്കറ്റ് നിരക്ക് ചുമത്തുന്നതിനെതിരെ കേരള ഹൈക്കോടതി. സാധാരണ പ്രവാസികളെ അനങ്ങാന്‍ കഴിയാത്ത വിധം ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് സ്ഥിതിയാണുളളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചു. ഉത്സവ കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ ഉയര്‍ത്തുകയാണ് പതിവെന്ന് ഹരജിക്കാരനായ പ്രവാസി […]

Damam, gulf, Jeddah, Riyad

ഫലസ്തീന്‍ ജനതക്കൊപ്പം: സൗദി കിരീടാവകാശി

റിയാദ്: ഫലസ്തീന്‍ ജനതക്കൊപ്പമാണ്് സൗദി അറേബ്യ എന്നും നിലകൊളളുന്നതെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലേക്ക് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഹം പടരാതെ പ്രശ്‌നം പരിഹരിക്കാ അന്താരാഷ്ട്ര സമൂഹവുമായി ചര്‍ച്ച തുടരുകയാണ്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കിരീടാവകാശി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഗസയിലെ സൈനികാക്രമണം, സാധാരണക്കാരുടെ ജീവന്‍ അപായപ്പെടുത്തുന്ന സ്ഥിതി വിശേഷവും ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കപ്പെടണം. സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം -കിരീടാവകാശി

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് ഇന്ത്യയുടെ ആകാശ എയര്‍; ടിക്കറ്റ് നിരക്ക് കുറയും

ദല്‍ഹി: ബഡ്ജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിക്കുന്നെ് പ്രതീക്ഷിക്കുന്നത്. ഈ ശൈത്യകാലം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ തയ്യാറെടുക്കുന്നത്. സൗദിയില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുല്‍ സര്‍വീസ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. അതേസമയം,

Damam, gulf, Jeddah, Riyad

12 മണിക്കൂര്‍ ശസ്ത്രക്രിയ; ഹസനും ഹുസൈനും ജീവിതത്തില്‍ ആദ്യമായി രണ്ട് കിടക്കയില്‍

റിയാദ്: ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വയസുകാരായ ഹസന്‍, ഹുസൈന്‍ എന്നവരുടെ ശസ്ത്രക്രിയക്ക് 16 മണിക്കൂര്‍ സമയാമാണ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നടന്നത്. ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് വിഭാഗക്കാരായ 35 കണ്‍സള്‍ട്ടന്റുമാരും നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫുകളും ശസ്ത്രക്രിയയില്‍ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സൗദിയില്‍ നടക്കുന്ന 59ാമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോ.

Damam, gulf, Jeddah, Riyad

‘കലാലയം’ സാഹിത്യോത്സവ്: സോണല്‍ മത്സരങ്ങള്‍ സമാപിച്ചു

ദമ്മാം: കലാലയം സാംസ്‌കാരിക വേദി ദമ്മാം സോണിന് കീഴിലുള്ള മദ്‌റസകളില്‍ സാഹിത്യ മത്സരങ്ങള്‍ക്ക് പ്രൗഢ സമാപനം. മദീനതുല്‍ ഉമ്മാല്‍, അല്‍ ബാദിയ, അല്‍ റബീഅ, റഹീമ സെക്ടര്‍ മത്സരങ്ങളാണ് സമാപിച്ചത്. ഒക്ടോബര്‍ 13ന് ഫൈസലിയയില്‍ നടക്കുന്ന സോണ്‍ സാഹിത്യോത്സവിന് മുന്നോടിയായിട്ടാണ് പ്രാദേശിക അടിസ്ഥാനത്തില്‍ സെക്ടര്‍ മത്സരങ്ങള്‍. യൂനിറ്റ് സാഹിത്യോത്സവ് വിജയികള്‍ക്കാണ് സെക്ടറില്‍ പങ്കെടുക്കും. സോണ്‍ ജേതാക്കള്‍ മാറ്റുരക്കുന്ന നാഷനല്‍ തല സാഹിത്യോത്സവ് ഇത്തവണ ദമ്മാമില്‍ അരങ്ങേറും. അദാമയിലെ റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മദീനതുല്‍ ഉമ്മാല്‍ സാഹിത്യോത്സവില്‍

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തകരായ മലയാളി ദമ്പതികളെ ലേബര്‍ ഓഫീസ് ആദരിച്ചു

ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി ദമ്പതികളെ  സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലെ കിഴക്കന്‍ മേഖലാ ലേബര്‍ ഓഫീസ് ആദരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരെയാണ് ആദരിച്ചത്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ ഇരുവരെയും അഭിനന്ദിക്കുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദമ്മാം ലേബര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ മുഖ്ബില്‍ ആണ്

Damam, gulf, Jeddah, Riyad

കേളി ഉമ്മുല്‍ഹമാം ‘ഓണവില്ല്-2023’

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ കമ്മിറ്റി ‘ഓണവില്ല്-2023’ എന്നപേരില്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പരിപാടിയില്‍ കേളി, കുടുംബവേദി അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഏരിയ സാംസ്‌കാരിക കമ്മിറ്റി അംഗം ഷിഹാബുദീന്‍ കുഞ്ചീസ് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്കെല്ലാം പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവയുടെ അന്ത:സത്ത നിര്‍ലജ്ജം മാറ്റിപ്രതിഷ്ഠിക്കുന്ന കാലമാണിത്. എന്നാല്‍ അയിത്തമോ വിഭാഗീയതയോ ഒന്നുമില്ലാതെ എല്ലാവരും തുല്യരാണെന്ന സമത്വസുന്ദരമായ

Damam, gulf, Jeddah, Riyad

റിയാദ് ഫാല്‍ക്കന്‍ മേളയില്‍ ക്ലാസെടുക്കാന്‍ മലയാളി ഗവേഷകന്‍

റിയാദ്: അന്താരാഷ്ട്ര ഫാല്‍ക്കന്‍ എക്‌സിബിഷനില്‍ ശാസ്ത്രീയ അറിവുകള്‍ പകരാന്‍ മലയാളി അധ്യാപകന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ഫാല്‍ക്കന്‍ ശാസ്ത്രജ്ഞനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ ആണ് റിയാദ് മല്‍ഹമില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഒക്ടോബര്‍ 14 വരെ നടക്കുന്ന ഫാല്‍ക്കന്‍ മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്‌കൂള്‍, കോളെജ്, യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പെിതുജനങ്ങള്‍ക്കും ഫാല്‍ക്കനുകളെ പരിചയപ്പെടുത്തും. ഫാല്‍ക്കനെ കുറിച്ചുള്ള പൊതു കാര്യം, ബ്രീഡിംഗ്, ഫീഡിംഗ്, പാരമ്പര്യവും ആധുനിക

Damam, gulf, Jeddah, Riyad

ഷാജി അരിപ്രക്ക് മഞ്ചേശ്വരം കെഎംസിസി ഉപഹാരം

റിയാദ്: സാമൂഹ്യ, ജീവകാരുണ്യ, വിദ്യഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനത്തിനു ഷിഫ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സിഎംഡി ഷാജി അരിപ്രയെ മഞ്ചേശ്വരം കെഎംസിസി ആദരിച്ചു. ശാഫി സെഞ്ച്വറി ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് ജില്ലാ കെഎംസിസിയുടെ ജീവകാരുണ്യ സാമൂഹ്യ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ഷാജി അരിപ്ര പ്രവാസി മലയാളികളുടെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കുഞ്ഞി കരകണ്ടം, സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, ട്രഷറര്‍ ഇസ്ഹാക്ക് ഫാല്‍ക്കണ്‍ ഫ്‌ളൈ, മണ്ഡലം വൈസ് പ്രസിഡണ്ട് ശരീഫ് ബയാര്‍,

Damam, gulf, Jeddah, Riyad

ഊര്‍ജ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണ കരാര്‍

റിയാദ്: ഇന്ത്യാ-സൗദി ഊര്‍ജ മന്ത്രിമാര്‍ പരസ്പര സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇലക്ട്രിസിറ്റി, ഹരിത ഹൈഡ്രജന്‍ മേഖലകളില്‍ സഹകരിക്കുന്നതിനാണ് കരാര്‍. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, ഇന്ത്യന്‍ ഊര്‍ജ വൈദ്യുതി വകുപ്പ് മന്ത്രി രാജ്കുമാര്‍ സിംഗുമാണ് കരാര്‍ ഒപ്പുവെച്ചത്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക ക്ലൈമറ്റ് വീക്കിലാണ് ഇരു രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ശുദ്ധമായ ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം എന്നീ രംഗങ്ങളില്‍ സംയുക്ത സഹകരണവും ഉത്പാദനവും നടത്താന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.

Damam, gulf, Jeddah, Riyad

നിരായുധര്‍ക്ക് നേരെ ആക്രമണം അംഗീകരിക്കാനാവില്ല

റിയാദ്: ഗാസയിലെ സാധാരണക്കാര്‍ക്ക് നേരെയുളള ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ. നിരായുധരായവര്‍ക്കു നേരെ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യാന്തര മാനുഷിക മൂല്യങ്ങള്‍ മാനിക്കണമെന്നും വിദേശകാര്യ മന്ത്ര പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്‌ളിങ്കണുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ സെക്യൂരിറ്റി മേധാവി ജോസഫ് ബൊറലുമായും സൗദി വിദേശകാര്യ മന്ത്രി ടെലിഫോണില്‍ സ്ഥിതി ഗതികള്‍

Damam, gulf, Jeddah, Riyad

ലീഗില്‍ തട്ടമിടാത്ത വനിതകളുണ്ട്: നജീബ് കാന്തപുരം

റിയാദ്: മുസ്‌ലിം ലീഗിന്റെ പണി വനിതകളെ തട്ടം അണിയിയ്ക്കലല്ലെന്ന് നജീബ് കാന്തപുരം എംഎല്‍എ. തട്ടമിടാത്ത വനിതകള്‍ ലീഗിലുണ്ട്. നേരത്തെയും ഉണ്ടായിരുന്നു. തട്ടം അണിയുന്നതും ഉപക്ഷേിക്കുന്നതും ഓരോരുത്തരുയൈും സ്വാതന്ത്രമാണ്. എന്നാല്‍ തട്ടമിട്ട പെണ്‍കുട്ടികളെ കേന്ദ്ര യൂനിവേഴിസിറ്റികളില്‍ ഗവേഷണത്തിന് പര്യാപ്തമാക്കിയതില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടെന്നും എം.എല്‍.എ പറഞ്ഞു. റിയാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സിറ്റിവായ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതാവനകളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തണം. തട്ടം അഴിപ്പിച്ചത് സിപിഎം ആണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അത്തരം പ്രസ്താവനകള്‍ സൃഷ്ടിക്കുന്ന ആഘാതം

Damam, gulf, Jeddah, Riyad

ഇസ്രായേല്‍ സംഘര്‍ഷം: നിലപാട് വ്യക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ അതീവ ദുഖം പ്രകടിപ്പിച്ചു. സമാധാനം, സുസ്ഥിര വികസനത്തിനും കഠിന ശ്രമം ഗള്‍ഫ് രാഷ്ട്രങ്ങള്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇരു കക്ഷികളും സംഘര്‍ഷം ഒഴിവാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍വാങ്ങി സമാധാനം മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ

Damam, gulf, Jeddah, Riyad

അറബ് ലോകത്ത് റിയാദ് മൂന്നാമത്തെ മികച്ച നഗരം

റിയാദ: ആഗോള തലത്തില്‍ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ റിയാദിന് 28-ാം സ്ഥാനം. അറബ് ലോകത്ത് മൂന്നാം സ്ഥാനമാണ് റിയാദിന്. ലോകത്തെ മികവുളള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത് റെസന്‍സ് കണ്‍സള്‍ട്ടന്‍സിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ അഞ്ച് നഗരങ്ങള്‍ ആദ്യം 100 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ദുബായ് ആറാം സ്ഥാനവും അബുദാബി 25-ാം സ്ഥാനവും നേടി. ജീവിത നിലവാരം, പ്രശസ്തി, കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങള്‍ തെരഞ്ഞെടുത്തത്. ലോകത്ത് ഒന്നാം സ്ഥാനം ലണ്ടനും രണ്ടാം സ്ഥാനംപാരിസുമാണ്. പാരിസ്,

Scroll to Top