ലോക ഫുട്‌ബോളിന് സൗദി ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കും
റിയാദ്: ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. 2034ലോക കപ്പ് മത്സര വേദിക്കുളള ലേലത്തില്‍ പങ്കെടുക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. സൗദിയുടെ അഭിലാഷം രാജ്യം നേടിയ സമഗ്ര നവോത്ഥാനത്തിെന്റ പ്രതിഫലനമാണ്. ആഗോള ഈവന്റ് നടത്താനുള്ള സാമ്പത്തിക ഭദ്രതയും സാംസ്‌കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിെന്റയും സ്‌നേഹത്തിെന്റയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു. സ്‌പോര്‍ട്‌സ് രാജ്യത്തിെന്റ സുപ്രധാന മേഖലകളില്‍ ഒന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട […]














