സൂര്യതാപം ഉയരുന്നു; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദിയില്‍ അന്തരീക്ഷ താപം ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ ഉച്ചക്ക് 3 വരെ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. തുടര്‍ച്ചയായി സൂര്യതാപം ശരീരത്തില്‍ പതിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. സൂര്യാഘാതം, പൊള്ളല്‍, വരണ്ട ചര്‍മ്മം എന്നിവക്ക് സാധ്യതയുളള അന്തരീക്ഷ താപമാണ് നിലവില്‍ അനുഭവപ്പെടുന്നത്. തിമിരം, ചര്‍മാര്‍ബുദം, ചര്‍മത്തില്‍ നിറവ്യത്യാസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കടുത്ത സൂര്യതാപം ഇടവരുത്തും.പുറത്തു സഞ്ചരിക്കുഞവര്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും സണ്‍ഗ്ലാസ് […]












