ഫാഷിസം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിംഫ് ചര്‍ച്ചാ സംഗമം
റിയാദ്: മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. പുതിയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും ചര്‍ച്ചാ സംഗമം ചൂണ്ടിക്കാട്ടി. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാംസ്‌കാരിക പ്രവര്‍ത്തകന്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രസിഡന്റ് ഷംനാദ് […]












