40 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് സൗദിയ
റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയ നിരക്കിളവ് പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് 40 ശതമാനം വരെയാണ് ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നത്. ആഗസ്ത് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ 23ന് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഇതിനു പുറമെ സൗദി ടൂറിസം അതോറിറ്റിയുടെ വേനല്‍കാല […]












