സൗദിയില്‍ ചെമ്മീന്‍ ചാകര; ട്രോളിംഗ് നിരോധനം പിന്‍വലിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ട്രോളിംഗ് നിരോധനം പിന്‍വലിച്ചു. മത്സ്യബന്ധന മേഖല സജീവമായതോടെ വന്‍തോതില്‍ ചെമ്മീന്‍ വിപണിയില്‍ എത്തി തുടങ്ങി. അടുത്ത വര്‍ഷം ജനുവരി 31 വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. 180 ദിവസത്തെ ഇടവേളക്കു ശേഷമാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. 540 വലിയ ബോട്ടുകളും 149 ചെറു ബോട്ടുകളും ഉള്‍പ്പെടെ 689 ബോട്ടുകള്‍ക്കാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ […]








