‘സഫര്‍ജല്‍’ ജിസാനിലെ പൊന്‍കനി
ജിസാന്‍: വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും അനുകൂല കാലാവസ്ഥയും പ്രയോജനപ്പെടുത്തി കാര്‍ഷിക ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനമുറപ്പിക്കുകയാണ് ജിസാന്‍. ഉഷ്ണമേഖലാ പഴവര്‍ഗ്ഗങ്ങളുടെ കൃഷിയില്‍ വന്‍ മുന്നേറ്റം നടത്തുന്ന ജിസാനില്‍ ഇപ്പോള്‍ താരം പ്രാദേശികമായി ‘സഫര്‍ജല്‍’ എന്നറിയപ്പെടുന്ന ആത്തപ്പഴമാണ്. മികച്ച സാമ്പത്തിക ലാഭവും വര്‍ധിച്ച വിപണി സാധ്യതയും കണക്കിലെടുത്ത് കൂടുതല്‍ കര്‍ഷകര്‍ ആത്തപ്പഴ കൃഷിയിലേക്ക് തിരിയുകയാണ്. പരിസ്ഥിതി ജല കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജിസാനിലെ 110 കര്‍ഷകരുടെ തോട്ടങ്ങളിലായി 4,200ത്തിലേറെ ആത്തപ്പഴ മരങ്ങളാണുള്ളത്. പ്രതിവര്‍ഷം 42 ടണ്ണിലധികം വിളവാണ് ലഭിക്കുന്നത്. ക്രീം














