മടക്കയാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം; ഉപ്പയെ കാത്തിരുന്ന മക്കളെ തനിച്ചാക്കി മുസ്തഫ മടങ്ങി
ജിദ്ദ: അവധിക്ക് നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലപ്പുറം വേങ്ങര കിളിനക്കോട് ഉത്തന്‍ മാവുങ്ങല്‍ മുഹമ്മദ് മുസ്തഫ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 16 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. ഇന്നലെ ഉച്ചക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കോഴിക്കോടേക്ക് ടിക്കറ്റെടുത്ത് യാത്രക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഈസ്റ്റ് ജിദ്ദ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ, പ്രിയതമന്റെയും ഉപ്പയുടെയും വരവിനായി കാത്തിരുന്ന കുടുംബത്തിന്റെ സ്വപ്നങ്ങളാണ് പാതിവഴിയില്‍ തകര്‍ന്നത്. മൂസയുടെയും കദിയാമ്മ കുട്ടിയുടെയും മകനാണ്. സുമയ്യയാണ് ഭാര്യ. ഫാത്തിമ മിസ്‌ന(14),














