ആവേശം വിതറി കേളി ‘വസന്തം’
റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബി ആഘോഷങ്ങളുടെ ഭാഗമായി ‘വസന്തം സീസണ്‍-5’ ള്‍ സംഘടിപ്പിച്ചു. അഞ്ചുവര്‍ഷം തുടര്‍ച്ചയായി വസന്തം എന്ന പേരില്‍ നടത്തി വരുന്ന പരിപാടികളില്‍ അനുസ്മരണ സമ്മേളനം, നാടന്‍ പാട്ട് എന്നിവ അരങ്ങേറി. രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തില്‍ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, സെക്രട്ടറി എസ്. സുനില്‍ കുമാര്‍, കുടുംബവേദി














