സിബിഎസ്ഇ ഫുട്‌ബോള്‍: അല്‍ യാസ്മിനെ വീഴ്ത്തി അല്‍ ആലിയ
റിയാദ്: മുപ്പത്തിനാലാമത് സിബിഎസ്ഇ സോണല്‍ അണ്ടര്‍-19 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് തകര്‍പ്പന്‍ വിജയം. ഫൈനലില്‍ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് അല്‍ ആലിയ കിരീടം ചൂടിയത്. ഇതോടെ ജുബൈലില്‍ നടക്കുന്ന ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് റിയാദിനെ പ്രതിനിധീകരി അല്‍ ആലിയ മത്സരിക്കും. കോച്ച് ആത്തിഫ് ബുഖാരിയുടെ തന്ത്രങ്ങള്‍ക്കൊപ്പം കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദര്‍ശ് എന്നിവരുടെ മികച്ച പിന്തുണയും ടീമിന് തുണയായി. സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമി ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ഷാനിഫിന്റെ മേല്‍നോട്ടത്തില്‍














