റമദാന്‍ ചന്ദ്രികയില്‍ സഹോദര്യസാഗരം; ചരിത്രമെഴുതി കെഎംസിസി ഇഫ്താര്‍
റിയാദ്: ആയിരങ്ങള്‍ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമം ചരിത്രമായി. മലാസ് ലുലു മാളില്‍ നടന്ന ഇഫ്താറില്‍ ഏഴായിരത്തിലധികം അതിഥികള്‍ പങ്കെടുത്തു. സംഗമം സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. റമദാന്‍ പുണ്യവും സഹോദര്യത്തിന്റെ സന്ദേശവും കൈമാറിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമാണെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസസര്‍ ളിയാഉദ്ധീന്‍ […]














