റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം
റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഖസീം പ്രവിശ്യയിലും റിയാദിലെ വിവിധ ഗവര്‍ണറേറ്റുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘മദ്‌റസത്തീ’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയായിരിക്കും ക്ലാസുകള്‍. റിയാദ് പ്രവിശ്യയിലെ ഹുറൈമില, റുമാഹ്, ദുര്‍മ, മറാത്ത്, ദവാദ്മി, സുല്‍ഫി, മജ്മഅ്, അല്‍ ഗാത്ത്, ശഖ്‌റ, അഫീഫ്, അല്‍ റൈന്‍, അല്‍ ഖുവയ്യ എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും














