സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് വന്‍ സ്വീകാര്യത
റിയാദ്: സൗദി അറേബ്യയില്‍ ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ആപ്പുകള്‍ വഴി 3.2 കോടിയിലധികം യാത്രകളാണ് നടന്നതെന്ന് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. രാജ്യത്തെ നഗരങ്ങളില്‍ ദൈനംദിന യാത്രകള്‍ക്കായി ജനങ്ങള്‍ ഇത്തരം ആപ്പുകളെ കൂടുതല്‍ ആശ്രയിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച സേവനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിച്ചതാണ് മുന്നേറ്റത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. […]














