കിംഗ് സൗദ് മെഡി. സിറ്റിയില്‍ രക്തദാന ക്യാമ്പ്
റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി അറേബ്യയും കേരള ഡ്രൈവേര്‍സ് ഫ്രീക്കേഴ്‌സും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമലേന്ദു, നസീര്‍പാരിപ്പള്ളി, വൈശാഖ് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാട് സ്വാഗതവും ഓള്‍ കേരള ഡ്രൈവര്‍സ് ഫ്രീക്കേഴ്‌സ് കോഡിനേറ്റര്‍ അക്ബര്‍ കൊടുങ്ങല്ലൂര്‍












