കൊവിഡ് ലംഘനം: 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ പൂട്ടി
റിയാദ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം മൂന്ന് ലക്ഷം ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ്‌സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. നാല് ആശുപത്രികള്‍, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന്












