പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയില്‍
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് ഫൈസര്‍, ആസ്ട്രാസെനെക്ക എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെയാണ് പുതിയ വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പഠനവും വിലയിരുത്തലും നടത്തുന്നത്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുവരുത്തിയാകും രാജ്യത്ത് വാക്‌സിന്‍ വിതരണമെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതേസമയം, രാജ്യത്ത് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം […]














