സൗദിയില്‍ എല്ലാ പ്രായക്കാര്‍ക്കും രണ്ടാം ഡോസ്
റിയാദ്: സൗദിയില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചു. സ്വിഹതി ആപ് വഴി ബുക് ചെയ്യുന്ന എല്ലാവര്‍ക്കും രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ മൊഡേണ വാക്‌സിനും രാജ്യത്ത് വിതരണം ആംഭിച്ചിരുന്നു. ഇതോടെയാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രായഭേദമന്യേ അപ്പോയിന്റ്‌മെന്റ് നല്‍കുന്നത്. സ്വിഹത്തി ആപിന് പുറമെ, തവക്കല്‍നാ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും അപ്പോയ്ന്റ്‌മെന്റ് നേടാം. നാല്‍പ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍ക്കാണ് രാജ്യത്ത് രണ്ടാം ഡോസ് വിതരണം ചെയ്തിരുന്നത്. കൂടുതല്‍ വാക്‌സിന്‍ രാജ്യത്ത് എത്തിയതോടെയാണ് രണ്ടാം














