ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മാസം 960 കോടി റിയാലായി വര്‍ധിച്ചതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിട്ടെങ്കിലും ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം മികച്ച നേട്ടമാണ് കൈവരിച്ചത്. സൗദിയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു.












