ഇന്ത്യന്‍ അധ്യാപകര്‍ക്കും സൗദിയില്‍ നേരിട്ടെത്താം
റിയാദ്: യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സൗദിയില്‍ പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. ഇതിനായി സ്‌കൂള്‍ അധികാരികള്‍ മുഖേന പ്രത്യേക അനുമതി നേടണമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നുളള അധ്യാപകര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയുമെന്ന് വിദ്യാഭ്യാസ














