നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ വിവിധ മന്ത്രാലയങ്ങള്‍ കൈകോര്‍ത്ത് നിരവധി കോവിഡ് പ്രതിരോധ ബോധവല്‍കരണ പ്രചാരണ പരിപാടികള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം മലയാളത്തിലുള്ള ബോധവല്‍കരണ വീഡിയോ ട്വീറ്റ് ചെയ്തു. റിയാദിലെ കല, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവും അവതാരകനുമായ സജിന്‍ നിഷാനാണ് വിദേശ കാര്യമന്ത്രാലയത്തിനായി അവതാരകനായത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൗദിയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്ത്. ഈ രാജ്യങ്ങളുടെയെല്ലാം മാതൃഭാഷയിലും