സൗദിയില്‍ ഇ പേയ്‌മെന്റ് ഉപയോഗം വര്‍ധിച്ചു
റിയാദ്: സൗദിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചച്ചുവരുകയാണെന്ന് കേന്ദ്ര ബാങ്കായ സാമയുടെ കീഴിലുളള സൗദി പേയ്‌മെന്റ് നെറ്റ്‌വര്‍ക്. പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ ഉപയോഗിച്ചുളള വ്യാപാരം 278 ബില്യണ്‍ റിയാലായി വര്‍ധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ ഉടമസ്ഥതയിലുളള പേയ്‌മെന്റ് നെറ്റ്‌വര്‍ക് മദ പ്ലാറ്റ് ഫോം വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 160 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്ന് പേയ്‌മെന്റ് നെറ്റ്‌വര്‍ക് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിയാദ് അല്‍ യൂസഫ് പറഞ്ഞു. […]













