Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ഇരുപതിനായിരം കടന്നു

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനി ൈ1,266 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,077 ആയി ഉയര്‍ന്നു. എട്ട് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 152 ആയി. മക്കയിലും മദീനയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമ്മാം 35, തായിഫ് 32, തബൂക് 29 എന്നിങ്ങനെയാണ് […]

Damam, gulf, Jeddah, Riyad

റിയാദില്‍ ഇഫ്താര്‍ കിറ്റുകളുമായി കോഴിക്കോട് സിറ്റി കെ എം സി സി

റിയാദ്: പാകം ചെയ്ത ഭക്ഷ്യ വിഭവങ്ങള്‍ ആവശ്യക്കാരുടെ കൈകളിലെത്തിച്ച് കോഴിക്കോട് സിറ്റി കെ എം സി സി. ലോക് ഡൗണ്‍ കാലത്ത് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവരെ തേടിപ്പിടിച്ചാണ് ഇഫ്താര്‍ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നത്. മലയാളികള്‍ ധാരാളമുളള ബത്ഹ, ഷിഫ, ശുമേസി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വിതരണം. ഈ പ്രദേശങ്ങളില്‍ ഇഫ്താര്‍ ആവശ്യമുളളവര്‍ കെ എം സി സി ഭാരവാഹികളായ അര്‍ശുല്‍ അഹമ്മദ്, നാസര്‍ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, സൈദു മീഞ്ചന്ത എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ‘ഔദ’ സേവനം

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ നിന്നു സ്വദേശത്തേക്ക് മടങ്ങാന്‍പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തിറക്കിയ ‘ഔദ’ഓണ്‍ലൈന്‍ സേവനം ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലായ https://www.absher.sa/ യുടെ ഹോം പേജില്‍ ഔദ ലിങ്ക് വഴി പേക്ഷിക്കാം. ഈ സേവനം ഒരാഴ്ചയായി നിലവിലുണ്ടെങ്കിലും ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മുതല്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ബിസിനസ് വിസ, സന്ദര്‍ശക വിസ, എന്നീ വിസകളില്‍ സൗദിയില്‍

Damam, gulf, Jeddah, Riyad

ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

റിയാദ്: ആദ്യകാല മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ നെടുമുടി പുത്തന്‍ചിറയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (62) ആണ് മരിച്ചത്. റിയാദില്‍ ഡാക് ഡിറ്റര്‍ജന്റ് മാനേജര്‍, അല്‍ ആലിയ സ്‌കൂള്‍ മാനേജര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സഹായിയോടൊപ്പം റിയാദിലെ വസതിയിലാണ് താമസം. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും എഴുനേല്‍ക്കാന്‍ വൈകിയതോടെ ഒപ്പം താമസിക്കുന്ന ആള്‍ ആണ് ആന്‍ഡ്രൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ എം എല്‍ എ തോമസ് ചാണ്ടിയുടെ

Damam, gulf, Jeddah, Riyad

കോവിഡ് ബാധിതര്‍ 18,000 കടന്നു: കര്‍ഫ്യൂ ഇളവ് ദുരുപയോഗം ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,289 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,811 ആയി ഉയര്‍ന്നു. അഞ്ച് രോഗികകള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 144 ആയി. ജിദ്ദയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബീഷ 126, ജുബൈല്‍ 107, ഖോബാര്‍ 50, ഹുഫൂഫ് 37, ദമ്മാം 26

gulf

കൊവിഡ് പരിശോധനക്ക് ചൈനയുമായി കരാര്‍

റിയാദ്: സൗദി അറേബ്യയില്‍ 90 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം 500 സ്‌പെഷ്യലിസ്റ്റുകള്‍, സാങ്കേതിക വിദഗ്ദര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. സൗദി നാഷണല്‍ യൂണിഫൈഡ് പ്രൊക്യുര്‍മെന്റ് കമ്പനിയും ചൈനയിലെ ബിജിഐ ഗ്രൂപ്പുമാണ് സുപ്രധാന കരാര്‍ ഒപ്പുവെച്ചത്. കൊവിഡ് ടെസ്റ്റുകള്‍ക്കു പുറമെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, വിദഗ്ധ ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. ഇതിനായി 99.5 കോടി റിയാലിന്റെ കരാറാണ് ഒപ്പുവെച്ചത്. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ആറ് റീജിയനണല്‍ ലബോറട്ടറികളും

Damam, gulf, Jeddah, Riyad

കര്‍ഫ്യൂ ഇളവുകള്‍: ജാഗ്രത വേണമെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ഉപാദികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുളളത് . കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും. ഇതിനു രാജ്യത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൈയുറയും ധരിക്കണം. വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പ്രായമായവരും വിവിധ രോഗ

Damam, gulf, Jeddah, Riyad

പ്രവാസികളുടെ മടക്കം; സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികം

റിയാദ്: വിദേശത്തുളള മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഇത് അപ്രായോഗിക നിര്‍ദേശമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 26ന് ആരംഭിച്ചിരുന്നു. അതിന് മുന്നോടിയായി ഈ മാസം 20ന് പ്രവാസി കാര്യ വകുപ്പ് ഏപ്രില്‍ 20ന് പുറപ്പെടുവിച്ച 236/2020 നമ്പര്‍ ഗവണ്‍മെന്റ് ഓര്‍ഡറിലാണ് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുളളത്. യാത്ര തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ്

Damam, gulf, Jeddah, Riyad

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്.

Damam, gulf, Jeddah, Riyad

സൗദിയില്‍ 1,223 പുതിയ കോവിഡ് കേസുകള്‍; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,223 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. മൂന്ന് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 139 ആയി. മക്ക 272, ജിദ്ദ 117, റിയാദ് 267, മദീന 217, ഖോബാര്‍ 1, ദമ്മാം51, ഹുഫൂഫ് 17, തായിഫ് 10, ബഖീഖ് 17, ജുബൈല്‍ 19, അബു അരീശ് 10, വാദി അല്‍ ദവാസിര്‍ 2

Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തയ്യാര്‍ www.registernorkaroots.org/

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://www.registernorkaroots.org/ എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് തിരക്ക് കൂട്ടിയാല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യതയുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കല്ല മുന്‍ഗണന. വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി വിസാ കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികള്‍, ജയില്‍മോചിതരായവര്‍, മറ്റുളളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവരെയാണ് ആദ്യം യാത്രക്ക് സൗകര്യം ഒരുക്കുക.

Damam, gulf, Jeddah, Riyad

സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ മക്ക ഒഴികെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുളളത്. 13ന് ശേഷം റമദാന്റെ അവാസന 10 ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ കര്‍ഫ്യൂ സംബന്ധിച്ച വിവരം വിദഗ്ദ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. റമദാന്‍ 6 ബുധന്‍ മുതല്‍ വ്യവസായ,

Damam, gulf, Jeddah, Riyad

രജിസ്‌ട്രേഷന്‍ ലിങ്ക് തയ്യാറായില്ല; നോര്‍ക്ക ഡയറക്ടറുടെ പ്രഖ്യാപനം പാഴ്‌വാക്കായി

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെബ് സൈറ്റ് തയ്യാറായില്ല. ഏപ്രില്‍ 25ന് അര്‍ധ രാത്രിയോടെ https://norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്ന് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം ഇതു സംബന്ധിച്ച് പുറത്തുവിട്ടത്. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ചെയ്തിരുന്നു. എന്നാല്‍ 26ന് രാവിലെ 6വരെ സൈറ്റ് പരിശോധിച്ചവര്‍ക്ക് The Registration Page for NRK

Damam, gulf, Jeddah, Riyad

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; മുന്‍ഗണനാ പട്ടിക തയ്യാറാക്കും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മടക്കി കൊണ്ടുവരാനുളള പ്രാഥമിക നടപടികളുമായി നോര്‍ക്ക റൂട്‌സ്. കേന്ദ്ര സര്‍ക്കാരുമായി സംസ്സ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനുളള രജിസ്‌ട്രേഷന്‍ നോര്‍ക്ക റൂട്‌സ് ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 25 അര്‍ധ രാത്രി മുതല്‍ https://www.norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ

Scroll to Top