കീം പരീക്ഷ കേന്ദ്രം സൗദിയില്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍
റിയാദ്: കേരളത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള കീം എന്‍ട്രന്‍സ് പരീക്ഷ ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യം. ഈ മാസം 16ന് നടത്തുമെന്ന് പ്രഖ്യാപിച്ച പരീക്ഷ മാറ്റിവെക്കണം. അല്ലെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ആറു ജി സി സി രാജ്യങ്ങളില്‍ യു എ ഇ ഒഴികെ മറ്റൊരു രാജ്യത്തും കീം പരീക്ഷാ കേന്ദ്രമില്ല. സൗദി അറേബ്യയില്‍ 41 ഇന്ത്യന്‍ സ്‌കൂളുകളാണുളളത്. ഇവിടങ്ങളില്‍ പഠിക്കുന്ന 70 ശതമാനവും മലയാളികളാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ […]













