സൗദിയില്‍ 11 കൊവിഡ് ബാധിതര്‍; ഇറാന്‍ സന്ദര്‍ശിച്ചവര്‍ 128
റിയാദ്: സൗദി അറേബ്യയില്‍ നാലു സ്വദേശികള്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്നാണ് പുതുതായി രോഗം കണ്ടെത്തിയ മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. മറ്റൊരാള്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടിങ്ങിയ ആളാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സൗദി പൗരന്‍മാരായ 128 പേര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശന വിവരം ഇവര്‍ സ്വയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതില്‍ […]













