റിയാദ് കളര്‍ റണ്‍ ശനിയാഴ്ച: ബോളീവാര്‍ഡ് ചത്വരം നിറമണിയും
നൂറു കണക്കിന് പ്രവാസികളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നൗഫല്‍ പാലക്കാടന്‍ റിയാദ്: ‘റിയാദ് സീസണ്‍’ ആഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 26 ന് ശനിയാഴ്ച നടക്കുന്ന കളര്‍ റണ്ണിന്റെ ഒരുക്കം അവസാന ലാപ്പില്‍. ഓണ്‍ലൈനിലൂടെ ഫീസടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിച്ചു. വൈകീട്ട് ആറു മുതല്‍ രാതി പത്രണ്ട് മണിവരെ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ പ്രതേകം സജ്ജീകരിച്ച സ്റ്റാളുകളിലാണ് കിറ്റ് വിതരണം. മത്സര സമയത്ത് ധരിക്കേണ്ട രജിസ്‌ട്രേറ്റീഷന്‍ നമ്പര്‍, ടിഷര്‍ട്ട്, ഹെഡ്ബാന്‍ഡ്, […]














