മൂന്നര വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയെ റിയാദില്‍ കണ്ടെത്തി
റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിനെയാണ് കണ്ടെത്തിയത്. തട്ടിപ്പുസംഘം മരുഭൂമിയില്‍ ബന്ധിയാക്കുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ട സമീഹ് റിയാദിലുളള സഹോദരന്റെ അടുത്ത് എത്തി. സൗദിയില്‍ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയ സംഭവമാണ് സമീഹിന്റെ തിരോധാനം. പൊലീസും നാട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും തിരോധാനത്തിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല 2016 ഡിസംബര്‍ 13ന് സുഹൃത്തിന്റെ കാറില്‍ ജോലി സ്ഥലത്തേക്ക് സമീഹ് ഒറ്റക്കാണ് ഡ്രൈവ് ചെയ്ത് പോയത്. ഇതിനിടെ വഴി […]














