Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

റിയാദില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹര്‍ (23) മരിച്ചു. ഏപ്രില്‍ 7ന് ഉച്ചകഴിഞ്ഞ് 3.45ന് റിയാദ് അല്‍ഖര്‍ജ് റോഡില്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ജൗഹര്‍ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ […]

Damam, gulf, Jeddah, Riyad

കാര്‍ഗോ വിമാനം കനിഞ്ഞു; മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തി

റിയാദ്: മലയാളി യുവാവിന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലേക്ക് കയറ്റി അയച്ചു. യാത്രാ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാം് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴി മൃതദേഹം അയച്ചത്. മാര്‍ച്ച് 22ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ വടക്കാഞ്ചേരി കിളളിമംഗലം പുലശേരി അനീഷി(34)ന്റെ മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാനം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത്. റിയാദ്

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ ക്ലാസുകളിലേക്കും അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ admission.tc.fees@iisriyadh.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0500727066 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Damam, gulf, Jeddah, Riyad

മരണ സംഖ്യ 41; രോഗബാധിതര്‍ 2,795; രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കര്‍ഫ്യൂ സമയത്തും റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടില്ല. ഇത് ലക്ഷ്യം നേടുന്നതിന് തടസ്സമാണ്. നിയന്ത്രണങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളിലൂടെ മാത്രമേ വൈറസ് വ്യാപനം തടയാന്‍ കഴിയുകയുളളൂ. ഇതിന് പൊതുജനം പൂര്‍ണമായും സഹകരിക്കണം. സാമൂഹിക വ്യാപനം ഉണ്ടാവാതെ വൈറസിനെ തടയാനാണ് ശ്രമം. അതിനാണ് കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

Damam, gulf, Jeddah, Riyad

‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ ദശലക്ഷം റിയാല്‍ സംഭാവന

റിയാദ്: ‘മക്കയുടെ പുണ്യം’ കാംപെയിന് ലുലു ഗ്രൂപ്പിന്റെ സഹായം. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കുടുംബങ്ങളെയും ചെറുകിട ബിസിനസ്സ് സംരംഭകരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ബര്‍റന്‍ ബിമക്ക’ അഥവാ മക്കയുടെ പുണ്യം കാംപെയിന്‍ ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യൂസഫ് അലി എം എം ഒരു ദശലക്ഷം റിയാല്‍ സംഭാവന നല്‍കി. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലിന്റെ നേതൃത്വത്തിലാണ് കാംപെയിന്‍. ലുലു ഗ്രൂപ്പിന് നന്ദി അറിയിച്ച് മക്ക ഗവര്‍ണറേറ്റ് ട്വീറ്റ്

Damam, gulf, Jeddah, Riyad

കാരുണ്യം തേടി… കരുതലും കാവലും!

കാരുണ്യം തേടി… കരുതലും കാവലും! സൗദിയിലെ പല നഗരങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും രാപകല്‍ ജാഗ്രതയിലാണ്. ഡ്യൂട്ടിക്കിടെ കാരുണ്യം തേടി നടുറോഡില്‍ നാഥനു മുമ്പില്‍ സുജൂദ് ചെയ്യുന്ന പൊലീസ്.

Damam, gulf, Jeddah, Riyad

സൗദിയിലെ കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ; പ്രവര്‍ത്തനാനുമതിയുളള സ്ഥാപനങ്ങള്‍, ജീവനക്കാര്‍ ഏതെല്ലാം?

റിയാദ്: സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിലെ വിവിധ നഗരങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കൊവിഡ് വൈറസ് വ്യപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. റിയാദ്, തബൂക്ക്, ദമ്മാം, ദഹ്‌റാന്‍, ഹോഫുഫ്, ജിദ്ദ, തയ്ഫ്, ഖത്തീഫ്, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും അനുമതിയില്ല. രാവിലെ ആറ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ആരോഗ്യ പരിപാലനം, ഭക്ഷ്യവിതരണം

Damam, gulf, Jeddah, Riyad

നാലു ദിവസം പ്രായം; ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കൊവിഡ് ബാധിതന്‍ സൗദിയില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച ശിശു സുഖം പ്രാപിച്ചു. ജനിച്ചു നാലാം ദിവസമാണ് ഖാലിദ് എന്ന ശിശുവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ നീണ്ട പരിചരണങ്ങള്‍ക്ക് ശേഷം ഖാലിദ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. റിയാദ് പ്രവിശ്യയിലെ അല്‍ദവാതിമി നഗരത്തിലെ കുടുംബ വീട്ടിലേക്ക് പ്രത്യേകം ആംബുലന്‍സിലാണ് ശിശുവിനെ കൊണ്ടുപോയത്. മികച്ച പരിചരണമാണ് ശിശുവിന് ആരോഗ്യ മന്ത്രാലയം ഒരുക്കിയത്. പീഡിയാട്രിഷ്യന്‍ ഉള്‍പ്പെടെ വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ലോകരാജ്യങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതനായിരുന്നു ഖാലിദ്

Damam, gulf, Jeddah, Riyad

സൗദിയില്‍ മരണം 38 ആയി; രോഗ ബാധിതര്‍ 2500 കടന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 121 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2523 ആയി ഉയര്‍ന്നു. 63 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 551 ആയി ഉയര്‍ന്നു. ഇന്നത്തെ നാല് മരണം ഉള്‍പ്പടെ ഇതുവരെ 38 രോഗികള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനം പരമാവധി വീടുകളില്‍ തന്നെ കഴിയണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി

Damam, gulf, Jeddah, Riyad

ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി മരിച്ചു. നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (41) ആണ് മരിച്ചത്. പനി, തൊണ്ടവേദന തുടങ്ങി കൊവിഡ് വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പ് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മാര്‍ച്ച് 8ന് സന്ദര്‍ശക വിസയിലെത്തിയ ഭാര്യ പാണഞ്ചേരി ഖമറുന്നിസ റിയാദിലുണ്ട്. കുട്ടികളില്ല. പരേതരായ കെ എന്‍ പി

Damam, gulf, Jeddah, Riyad

ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു റിയാദ് കെ എം സി സി

റിയാദ്: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ തലോടലായി മാറുകയാണ് റിയാദ് കെ.എം.സി.സി. സംഘടനയുടെ ഘടകങ്ങള്‍ വഴിയും സാമൂഹ്യ പ്രവര്‍ത്തകര്‍ വഴിയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളൂം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ എത്തിക്കുകയാണ് ഇവര്‍. ഒരാഴ്ചയായി കുടുംബങ്ങളടക്കമുള്ള നൂറുക്കണക്കിന് പ്രവാസികള്‍ക്കാണ് സഹായം തുടരുന്നത്. ശമ്പളം ലഭിക്കാത്തവര്‍, കടകള്‍ അടച്ചതോടെ വരുമാനം നിലച്ചവര്‍, ദൈനം ദിന വരുമാനക്കാര്‍ തുടങ്ങി വിവിധ തലത്തിലുള്ള പ്രവാസികള്‍ക്കാണ് കൊറോണ നിയന്ത്രണം വിനയായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊറോണ ബാധിതര്‍ വര്‍ധിക്കുന്നു; ഇന്ന് 191 പുതിയ കേസുകള്‍.

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2370 ആയി ഉയര്‍ന്നു. ഇതില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 29 പേര്‍ മരിച്ചു. 420 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. റിയാദ് (710), മക്ക (465), മദീന (238), ജിദ്ദ (339), ദമ്മാം (143), ഖത്തീഫ് (136), ഹുഫൂഫ് (44), ഖോബാര്‍ (39), ദഹ്‌റാന്‍

Damam, gulf, Jeddah, Riyad

നഗരം നനച്ച് നഗരസഭ: പരിശോധന സുശക്തം; ബോധവല്‍കരണവും

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ രാപ്പകല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി റിയാദ് നഗരസഭ. യന്ത്ര ചൂലുകള്‍ ഘടിപ്പിച്ച എഞ്ചിനുകളും വെള്ളം തളിക്കുന്ന ടാങ്കറുകളും അത്യാധുനിക മോട്ടോറുകളും ഉപയോഗിച്ച് ദിവസങ്ങളായി 96 ലക്ഷം മീറ്റര്‍ റോഡുകള്‍ ശുചീകരിച്ചു. ചെറുതും വലുതുമായ റോഡുകളില്‍ അണുനശീകരണ ലായനി നനക്കുകയും ചെയ്യുന്നുണ്ട്. പൊതുനിരത്തിലെ പാഴ്‌വസ്തുക്കള്‍ പെറുക്കുന്ന സാധാരണ തൊഴിലാളികള്‍ മുതല്‍ നഗര സഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. രാവിലെ ആറു മണിയോടെ സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ, മാംസ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ന് നാല് മരണം; മരിച്ചവരുടെ എണ്ണം 29 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ രമിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്ന് പുതിയ 140 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,179 കേസുകളാണ് സൗദിയില്‍ കൊറോണ പോസറ്റീവ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 69 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 420 ആയി ഉയര്‍ന്നു. റിയാദ് (66), ജിദ്ദ (21), ഹുഫൂഫ് (15), മക്ക (9), ഖതീഫ് (5), തായിഫ്

Scroll to Top