റിയാദ് തലശ്ശേരി കൂട്ടായ്മ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ഫുട്‌ബോള്‍ ഫിയസ്റ്റ’ എട്ടാം എഡിഷന്‍ സമാപിച്ചു. അസീസിയ അസിസ്റ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സീനിയര്‍, അണ്ടര്‍ 16, അണ്ടര്‍ 10 വിഭാഗങ്ങളിലായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം കളിക്കാര്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോള്‍ മടക്കി മിഷാല്‍ ജംഷിദ് നയിച്ച അത്‌ലറ്റികോ ഡി ചേറ്റംകുന്ന് ചാമ്പ്യന്‍മാരായി. സുകൂലിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ നാരങ്ങാപ്പുറം എഫ്.സിയെ ആണ് തകര്‍ത്തത്. സൈനല്‍ ജി.കെ (ഗോള്‍ഡന്‍ ബോള്‍), അഷ്ഫാക്ക് അഷ്‌റഫ് (ഗോള്‍ഡന്‍ ബൂട്ട്), […]














