റിയാദ് ടാക്കീസ് കാരം ടൂര്‍ണമെന്റ്: ഫഹദ്-ഫൈസല്‍ ടീം ജേതാക്കള്‍
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ക്യാരം ടൂര്‍ണമെന്റില്‍ ഫഹദ് പന്നിയങ്കര, ഫൈസല്‍ വണ്ടൂര്‍ ടീം ജേതാക്കളായി. രണ്ടാം സ്ഥാനം അജിത് കോഴിക്കോട്, ശരീഫ് വയനാട് ടീം നേടി. അമാനുള്ള കോടശ്ശേരി, മുത്തു പാണ്ടിക്കാട് ടീമിനാണ് മൂന്നാം സ്ഥാനം. ടൂര്‍ണമെന്റ് അല്‍ മദീന റീജിയണല്‍ ഡയരക്ടര്‍ സലിം വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അന്‍വര്‍ യൂനുസ് ആമുഖം പറഞ്ഞു. മത്സരങ്ങളുടെ മാര്‍ഗനിര്‍ദേശം ഉപദേശസമിതി അംഗം ഡൊമിനിക് സാവിയോ വിശദീകരിച്ചു. മത്സരങ്ങള്‍ നൗഷാദ് പള്ളത്ത്, സജീര്‍ സമദ്, […]














