‘നെറ്റ് മാസ്‌റ്റേഴ്‌സ് സീസണ്‍-2’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) ‘നെറ്റ് മാസ്‌റ്റേഴ്‌സ് സീസണ്‍-2’ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ ഡോ. യഹ്‌യാ അല്‍ സഹ്രാനി, സൗദി ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഖദീജ നിസാ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നിസാര്‍, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവര്‍ അതിഥികളെ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു. പുരുഷ ഡബിള്‍സ് പ്രോ മത്സരത്തില്‍ നബീല്‍ അബ്ദുള്ള, റിസ്‌വി വി സഖ്യം ജയം നേടി. […]














