കെഎംസിസിയുടേത് സമാനതകളില്ലാത്ത സേവന ചരിത്രം: സിപി മുസ്തഫ
റിയാദ്: മാനവികതയുടെ മഹനീയ മാതൃകയാണ് പ്രവാസ ലോകത്ത് കെഎംസിസിയെ വ്യതിരിക്തമാക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ. ആലപ്പുഴ ജില്ലയിലെ റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം സമര്‍പ്പിച്ച കെഎംസിസിയുടെ ചരിത്രം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ജാതി, മത, രാഷ്ട്രീയ വ്യത്യാസ മില്ലാതെ സഹായിക്കുന്ന മറ്റൊരു സംഘടനയെ പ്രവാസ ലോകത്ത് കാണാന്‍ കഴിയില്ല. കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതി ഉള്‍പ്പെടെ പ്രവാസികള്‍ക്കു സമാശ്വാസം പകരുന്ന […]














