Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'
gulf, saudi

മരുഭൂമിയില്‍ സൗദിയുടെ കുതിപ്പിനൊപ്പം പ്രവാസം; നാലര പതിറ്റാണ്ടിന് ശേഷം ഹമീദ് മടങ്ങി

റിയാദ്: നാലരപ്പതിറ്റാണ്ട് സൗദിയുടെ കുതിപ്പും പരിവര്‍ത്തനവും ആധുനിക ലോകത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും നേരില്‍ കണ്ട അപൂര്‍വ്വം പ്രവാസി മലയാളികളിലൊരാളാണ് രാജു ഇക്ക എന്ന പേരില്‍ അറിയപ്പെടുന്ന ഹമീദ് സെയ്ദ് മുഹമ്മദ്. കിംഗ് ഖാലിദ്, കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല, കിംഗ് സല്‍മാന്‍ തുടങ്ങി നാല് ഭരണാധികാരികളുടെയും പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയാണ് രാജു ഇക്ക. പ്രവാസത്തിന്റെ തുടിപ്പില്‍ അതിജീവിനം സ്വാര്‍ത്ഥകമാക്കിയ സന്തോഷത്തില്‍ കോട്ടയം താഴത്തങ്ങാടി അറുപുഴ പാലപ്പറമ്പില്‍ ഹമീദ് സെയ്ദ് മുഹമ്മദ് നാട്ടിലേയ്ക്കു മടങ്ങി. 1981 ജൂണ്‍ 1ന് തൊഴില്‍ […]

gulf, saudi

പിഎല്‍സി പ്രവാസി സംഗമം ജൂണ്‍ 28ന് തിരുവനന്തപുത്ത്

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുന്ന സന്നദ്ധ കൂട്ടായ്മ പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി കേരള) പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ഉച്ചക്ക് 1 മുതല്‍ 6 വരെ തിരുവനന്തപുരം സ്റ്റാച്യൂ വൈഎംസിഎ കെസി ഈപ്പന്‍ ഹാളിലാണ് സംഗമം. പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സ് മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പിഎല്‍സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ പി മോഹന്‍ ദാസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലാ ഡജ്ഡിയും ജില്ലാ

gulf, saudi

ഇശല്‍ ഈരടികള്‍ സംഗമിച്ച ‘കാലിഫ്’ കലാമേള

റിയാദ്: കലയുടെ കാഴ്ചകളൊരുക്കി മലപ്പുറം ജില്ലാ കെഎംസിസി ‘കാലിഫ് 2025’ മാപ്പിള കലോത്സവം ആവേശകരമായി തുടരുന്നു. ജൂണ്‍ 13ന് നടന്ന മാപ്പിളപ്പാട്ട് മത്സരം ഇശല്‍ ഈരടികള്‍ സംഗമിച്ച സംഗീതപ്പെരുമഴയായി. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത പുരുഷ വിഭാഗം ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സരത്തില്‍ വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി ടീമുകള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. വനിതാ വിഭാഗം വ്യക്തിഗത മാപ്പിളപ്പാട്ട് മത്സരത്തില്‍ ശ്രോതാക്കളുടെ മനം കവര്‍ന്ന് സഫ (വണ്ടൂര്‍), റീമ

gulf, saudi

സൗദിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍: ജിദ്ദയിലും മക്കയിലും എബിസി കാര്‍ഗോ സേവനങ്ങള്‍ വിപുലീകരിച്ചു

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്ക യാത്രയും സൗദിയിലെ സ്‌കൂള്‍ അവധിയും പരിഗണിച്ച് ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ എബിസി കാര്‍ഗോ സേവനങ്ങള്‍ വിപുലീകരിച്ചു. ജിസിസിയിലെ പ്രമുഖ കാര്‍ഗോ, കൊറിയര്‍ സേവനദാതാക്കളായ എബിസി കാര്‍ഗോ മക്കയിലെയും ജിദ്ദയിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും സേവനം ലഭ്യമാക്കി. ഹാജിമാര്‍ക്ക് പ്രത്യക സര്‍വീസുകളാണ് എബിസി കാര്‍ഗോ ഒരുക്കിയിട്ടുള്ളത്. ലുലുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അതിവേഗം അയക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ക്കു പുറമെ തീര്‍ത്ഥാടകര്‍ താമസിക്കുന്ന ഹജ്ജ് ക്യാമ്പുകളില്‍ നിന്നു പിക്അപ് സൗകര്യങ്ങളും ലഭ്യമാണ്. ജിസിസിയിലെ ലുലു

gulf, saudi

സുലൈ എഫ്.സി പ്രഥമ സൂപ്പര്‍ കപ്പ് ജൂണ്‍ 19ന്

റിയാദ്: സുലൈ എഫ്‌സി പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് ജൂണ്‍ 19, 20, 27 തീയതികളില്‍ അല്‍ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും 19ന് വൈകീട്ട് 8:30ന് കിക്ക് ഓഫ് നടക്കും. ഫോക്കസ് ലൈന്‍ എഫ് സി, കനിവ് റിയാദ്, അസീസിയ്യ സോക്കര്‍, ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി, യൂത്ത് ഇന്ത്യ എഫ്.സി, സ്‌പോര്‍ട്ടിങ് എഫ്.സി, പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ് ,

gulf, saudi

നിലമ്പൂരിലേത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ് സെറ്റിംഗ്

റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കണ്‍വെന്‍ഷന്‍. ഒഐസിസി ആസ്ഥാനം സബര്‍മതിയില്‍ മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍ കെ അജിത്ത് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

gulf, saudi

പുതിയ കേരളത്തിന് അടിത്തറയിടുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്

റിയാദ്: പുതിയ കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ്. ഒന്‍പത് വര്‍ഷം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു എം സ്വരാജ്. വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍ കഴിയുന്നവര്‍ നാട്ടിലെത്തണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. ഇടതു പക്ഷത്തിന്റെ

gulf, saudi

റിയാദ് ഗ്രാന്‍ഡ് ഹൈപ്പറില്‍ മണി റെയിന്‍ ക്യാമ്പയ്ന്‍

റിയാദ്: സൗദി അറേബ്യയിലേ റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മണി റെയ്ന്‍ പ്രൊമോഷന്‍ ആരംഭിക്കുന്നു. ഒമ്പത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പ്രൊമോഷനില്‍ 250 വിജയികളെ തിരഞ്ഞെടുക്കും. ഇതില്‍ പങ്കെടുക്കാന്‍ ഉപഭോക്താക്കള്‍ റിയാദിലുള്ള ഏതെങ്കിലും ഗ്രാന്റ് ഹൈപ്പര്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. എല്ലാ വെള്ളിയാഴ്ചയും വൈകീയിട്ട് 7.00ന് നറുക്കെടുപ്പ് നടക്കും. ജൂണ്‍ 18ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും. മണി റെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായി റിയാദിലെ ഗ്രാന്‍ഡ്‌ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ആകര്‍ഷകമായ വിലക്കിഴിവും നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന്

gulf, saudi

ഹൃദയാഘാതം: ദമ്മാമില്‍ മലയാളി മരിച്ചു

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം വക്കം കൊച്ചുവറുവിലകം ഗോമതി ഭവനില്‍ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. പ്രവാസി സാംസ്‌കാരിക വേദികളില്‍ ഗായകനായി ശ്രദ്ധനേടിയിരുന്നു. അല്‍ദ്രീസ് പെട്രോളിയം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ റെഡ് ക്രസന്റിന്റെ സഹായത്താല്‍ ദമാം സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ നിയമ

gulf, saudi

‘ജീവനും സ്വത്തും അഭിമാനവും പവിത്രമാണ്’: ഹാജിമാരെ സ്വീകരിച്ച് ഐസിഎഫ്

റിയാദ്: അല്‍ ഖുദ്‌സ് ഹാജിമാര്‍ക്കായി റിയാദില്‍ സ്വീകരണം. ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാചകന്റെ പ്രസിദ്ധമായ അറഫാ പ്രഖ്യാപനത്തിലെ സന്ദേശം മുഹമ്മദ് കുട്ടി സഖാഫി വിശദീകരിച്ചു. ‘ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്’ -പ്രവാചക വചനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ മനുഷ്യരും തുല്യരാണ്, വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരില്‍ ആരും ആര്‍ക്കും മീതെയല്ല. ജീവിതം ഖുര്‍ആനും സുന്നത്തും

gulf, saudi

ആകാശ ദുരന്തം: സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ് അനുശോചന യോഗം

റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി. ജീവസന്ധാരണം തേടി യുകെയിലേയ്ക്കു പോയവരുടെ സ്വപ്‌നങ്ങളാണ് അപകടത്തില്‍ യരിഞ്ഞമര്‍ന്നത്. യാത്രക്കാരിലേറെയും സാധാരണക്കാരാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കാലപ്പഴക്കമാണോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ കാലപ്പഴക്കം

gulf, saudi

വര്‍ണം വിതറി റിയാദില്‍ ‘ആര്‍ട്‌സ് ടവര്‍’

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ വര്‍ണ വിസ്മയം വിരിയിക്കുന്ന പുതിയ ലാന്‍ഡ്മാര്‍ക്ക് ‘ദി ആര്‍ട്‌സ് ടവര്‍’ ശ്രദ്ധേയമാകുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡ് പദ്ധതിയിലാണ് കലയുടെയും ഭാവനയുടെയും ദീപസ്തംഭമായി വര്‍ണക്കാഴ്ചകള്‍ വിരിയുന്ന ടവര്‍ ഒരുക്കിയിട്ടുളളത്. വൈദ്യുതി ടവറുകളുടെ മാതൃകയില്‍ 83 മീറ്റര്‍ ഉയരത്തിലാണ് ആര്‍ട്‌സ് ടവറിന്റെ രൂപകല്പന. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡും പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡും സംഗമിക്കുന്ന കവലയിലാണ് സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡിലെ ലാന്‍ഡ്മാര്‍ക്കായി ‘ആര്‍ട്‌സ് ടവര്‍’ ഉയര്‍ന്നിരിക്കുന്നത്. 33 ചതുരശ്ര

gulf, saudi

തെന്നല ബാലകൃഷ്ണപിള്ള പൊതു പ്രവര്‍ത്തകര്‍ക്കു മാതൃക

റിയാദ്: ഓഐസിസി റിയാദ് കൊല്ലം ജില്ല കമ്മറ്റി കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശ നിഷ്ഠയുടെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് യോഗം അനുസ്മരിച്ചു. ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് തെന്നല. ആദര്‍ശത്തിന്റെ വെണ്‍മയും വിശുദ്ധിയും അവസാനം വരെ കാത്തുസൂക്ഷിച്ച നേതാവായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു കാലഘട്ടത്തില്‍ അവസാനവാക്കായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും നേതാക്കള്‍ അനുസ്മരിച്ചു ആക്ടിംഗ് പ്രസിഡന്റ് നസീര്‍ ഹനീഫ അധ്യക്ഷത വഹിച്ചു. ജനറല്‍

gulf, saudi

വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍; മുജീബ് കളത്തില്‍ നയിക്കും

ദമ്മാം: വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസര്‍ വെള്ളിയത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് പി.ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.കെ ഹമീദ് (രക്ഷാധികാരി), മുജീബ് കളത്തില്‍ (പ്രസിഡന്റ്), ഷബീര്‍ ആക്കോട് (ജനറല്‍ സെക്രട്ടറി), യാസര്‍ തിരുവാലൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നഫീര്‍ തറമ്മല്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് ) ജാവിഷ് അഹമ്മദ്, അഷ്‌റഫ് പി.ടി, റശീദ് പി.ടി (വൈസ് പ്രസിഡന്റുമാര്‍) ഷറഫുദ്ധീന്‍ എം.പി (ഓര്‍ഗനൈസിംഗ്

Scroll to Top