കേളി മലാസ് കാരംസ് ടൂര്‍ണമെന്റ്
റിയാദ്: കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മലാസ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. 24 ടീമുകള്‍ ബെസ്റ്റ് ഓഫ് ത്രീ രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 68 മത്സരങ്ങള്‍ നടന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനല്‍ റൗണ്ടില്‍ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്‌സ് ജേതാക്കളായി. സമാപന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു. […]














