‘തമസ്‌കൃതരുടെ സ്മാരകം’ പ്രകാശനം ജൂണ്‍ 3ന്
ദമ്മാം: സാഹിത്യ ചരിത്ര പഠനഗ്രന്ഥം ‘തമസ്‌കൃതരുടെ സ്മാരകം’ ദമ്മാമില്‍ ജൂലൈ 03 വൈകീട്ട് 8ന് പ്രകാശനം ചെയ്യും. മാലിക് മഖ്ബൂല്‍ എഡിറ്റുചെയ്ത ഗ്രന്ഥത്തിന്റെ പ്രസാധകര്‍ ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് ആണ്. മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ റോസ് ഗാര്‍ഡന്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രമുഖരുടെ സാന്നിധ്യത്താല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിളെ വിശകലനം ചെയ്യുന്ന കൃതിയാണ് ‘തമസ്‌കൃതരുടെ സ്മാരകം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അന്നിരുപത്തൊന്നില്‍ […]














